Channel 17

live

channel17 live

മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് സർക്കാർ വായ്പ അനുവദിക്കണം -ചവളർ സൊസൈറ്റി

ചാലക്കുടി: സ്ത്രീ ശാക്തീകരണവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും പിന്നോക്ക വിഭാഗങ്ങൾക്ക് പിന്നോക്ക വികസന കോർപ്പ റേഷൻ വഴി 3% പലിശയ്ക്ക് വായ്പ അനുവദിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വനിത – മൈക്രോ സംയുക്ത വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

വനിതാ സമ്മേളനം ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത പ്രസിഡൻ്റ് ഇൻചാർജ് സരസ്വതി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് സമ്മേളനം ചവളർ സൊസൈറ്റി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് കെ.വി. ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മൈക്രോ ഫിനാൻസ് കൺവീനർ സരള സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രഭാകരൻ മാച്ചാംപ്പിള്ളി മുഖ്യ പ്രഭക്ഷണം നടത്തി. എസ്. എസ്. എൽ. സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. എം ബിസിഎഫ് സംഘടനാ സെക്രട്ടറി വിനീഷ് സുകുമാരൻ, മൈക്രോ ഫിനാൻസ് ജോയിൻ്റ് കൺവീനർ അമ്പിളി സജീവ്, വനിത സെക്രട്ടറി സിന്ധു രമേശ് കൊരട്ടി യുണിയൻ പ്രസിഡൻ്റ് കെ.കെ. ഷാജു, ശ്രൂതി തരുൺ, ബിജി ജിജു, സംസ്ഥാന യുത്ത് വിംഗ് സെക്രട്ടറി പ്രജീഷ സിബി എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!