Channel 17

live

channel17 live

ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

വലപ്പാട് : 31.05.2025 തിയ്യതി 13.00 മണിക്കും 14.00 മണിക്കും ഇടയിലുള്ള സമയത്ത് തൃപ്രയാർ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിലേക്ക് പ്രതി അതിക്രമിച്ച് കയറി 5,000 – രൂപക്കും 10,000 രൂപക്കും ഇടയിലുള്ള തുക മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് വലപ്പാട് ബീച്ച് സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ വാഹിദ് 60 വയസ്സ് എന്നയാളുടെ പരാതിയിൽ 02-06-2025 തിയ്യതി വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മുറ്റിച്ചുർ കോക്കമുക്ക് സ്വദേശി കരിക്കപ്പീടിക വീട്ടിൽ ഷജീർ 27 വയസ് എന്നയാളെയാണ് 04-06-2025 തിയ്യതി മുറ്റിച്ചൂരുള്ള വീട്ടിൽ നിന്നും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഷജീറിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ എബിൻ.സി.എൻ സി പി ഒ മാരായ സുനീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!