Channel 17

live

channel17 live

ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡം രണ്ടാം ഘട്ടം ആരംഭിച്ചു

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബെന്നി ബഹനാൻ എം പിയുടെ “ഒപ്പമുണ്ട് എംപി” എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റിൽ വിസ്ഡം പദ്ധതിയുടെ രണ്ടാം ഘട്ടമായി CIAL-ന്‍റെ CSR ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്ടോപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ് വിതരണോദ്ഘാടനം നിർവഹിച്ചു.
സെന്‍റ് ഫ്രാന്‍സിസ് അസീസി സ്കൂള്‍ നെടുമ്പാശ്ശേരി
ബ്രഹ്മാനന്ദോദയം ഹയർസെക്കൻഡറി സ്‌കൂൾ കാലടി
മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ കപ്രശ്ശേരി
സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മലയാറ്റൂർ
ഗവ യു പി സ്കൂൾ ആഴകം
സെന്‍റ് സേവ്യർസ് കോളേജ് ഫോർ വിമൻ ആലുവ
സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ കാഞ്ഞൂർ
സെൻ്റ് മേരീസ് എൽപി സ്‌കൂൾ മഞ്ഞപ്ര
കാലടി പ്ലാന്‍റേഷന്‍ ഹൈസ്‌കൂൾ അയ്യമ്പുഴ
ഗവ യു പി സ്കൂൾ പുറ്റുമാനൂർ,പുത്തൻകുരിശ്
ഇന്‍ഫന്‍റ് ജീസസ് എൽ പി സ്‌കൂൾ കിടങ്ങൂർ
നിർമല എൽ പി സ്‌കൂൾ മലമുറി പുല്ലുവഴി
സെന്‍റ് പോൾസ് ഗവ.എൽപി സ്‌കൂൾ ഐരാപുരം
ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പനങ്ങാട്
സെൻറ് ജോൺസ് എച്ച് എസ് എസ് തിരുവാണിയൂർ
എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ലാപ് ടോപ്പുകൾ നൽകിയത്.
മുൻ എം എൽ എ പി ജെ ജോയ്, അങ്കമാലി നഗരസഭ ചെയർപേഴ്സൺ ഷിയോപോൾ, അങ്കമാലി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, അങ്കമാലി നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എൻ കൃഷ്ണകുമാർ, അങ്കമാലി ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജു കാവുങ്ങ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി എം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് CIAL മാനേജിംഗ് ഡയറക്ടർ സുഹാസ് IAS
വൃക്ഷത്തൈ നടുകയും ചെയ്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!