Channel 17

live

channel17 live

കുഴൂർ കെ.എഫ്.ആർ.ഐയിൽ പരിസ്ഥിതി ദിനാഘോഷം; ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു

ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ ഉപകേന്ദ്രമായ കുഴൂർ (കെ. എഫ്. ആർ. ഐ.) സബ്സെന്ററിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടാം” എന്ന സന്ദേശവുമായി നടന്ന പരിപാടിയിൽ ടിഷ്യൂ കൾച്ചർ ലബോറട്ടറി സന്ദർശനം, വാഴത്തൈകളും അലങ്കാര ചെടികളും ഉൾപ്പെടെയുള്ള തൈ വിതരണം എന്നിവ സംഘടിപ്പിച്ചു. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ പൗരനും പങ്കാളികളാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് എം.എൽ.എ വിശദീകരിച്ചു. തിരുത്തലുകൾ നടത്തി ഭാവി തലമുറയ്ക്ക് നല്ലൊരു പരിസ്ഥിതി ഒരുക്കാൻ മുൻകൈ എടുക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എം.എൽ.എ. പറഞ്ഞു. കുട്ടികളിലേക്ക് നല്ല മാതൃക നൽകുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ചിന്ത വളർത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോൾ സാജൻ കൊടിയൻ അധ്യക്ഷത വഹിച്ചു.കുഴൂർ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ഹരിതകർമ്മസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എം.എൽ.എ.യും ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് ഉപകേന്ദ്ര അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിൽവി സേവ്യർ, ​​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി മനോജ്, പഞ്ചായത്തം​ഗം റിൻസി ഷൈജൻ, കെ.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, ഡോ. സുമ അരുൺ ദേവ്, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, വിവിധ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!