Channel 17

live

channel17 live

ക്ഷിപ്രവനം 2.0 പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

ജില്ലാ ഹരിത കേരള മിഷനും ലയൺസ് ക്ലബും സംയുക്തമായി ക്ഷിപ്രവനം 2.0 പച്ചത്തുരുത്ത് ഒരുക്കുന്നു. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ അതിവേഗം ഫലം നൽകുന്ന വൃക്ഷത്തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് നിർവഹിച്ചു. വിയ്യൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷൻ ഹോം സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷനായി. ലയൺസ് ക്ലബ് പി.എം.ജെ.വൈ ഗവർണർ ജെയിംസ് വളപ്പില മുഖ്യാതിഥിയായി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. ദിദിക സംസാരിച്ചു. പച്ചത്തുരുത്ത് പദ്ധതിയിലൂടെ അര സെന്റ് മുതലുള്ള വിസ്തൃതിയിൽ ഭാവിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യത ഇല്ലാത്ത ഇടങ്ങളിൽ പ്രാദേശിക പരിസ്ഥിതിക്ക് യോജിച്ച വൃക്ഷത്തൈകൾ നട്ടുകൊണ്ട് ചെറു വനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിലെ 60 സെന്റ് ഭൂമിയിൽ ലയൺസ് ക്ലബ് സംഭാവന നൽകിയ 100 ഫലവൃക്ഷ തൈകൾ നട്ടാണ് ക്ഷിപ്രവനം പദ്ധതിക്ക് തുടക്കായത്. ഇന്ന് നട്ട തൈകൾ മൂന്ന് വർഷത്തിനുള്ളിൽ ഫലങ്ങൾ നൽകുകയും ജയിൽ സന്ദർശകർക്ക് കുളിർമയേകുന്ന കാഴ്ച്ചയാകുകയും ചെയ്യും. നിലവിൽ സെൻട്രൽ ജയിലെ പോളി ഫാം ഹൗസിൽ ബഡ് ചെയ്ത ചെടികൾ വിൽപനയ്ക്ക് സാധ്യതയുള്ളതിനാൽ ഭാവിയിൽ ബഡ് ചെയ്ത ചെടികൾ വിൽക്കുന്നതിനുള്ള പദ്ധതി കൂടി വിഭാവനം ചെയ്യുന്നു.ജയിൽ വകുപ്പിലെയും ഹരിത കേരള മിഷന്റെയും ഉദ്യോഗസ്ഥരും, ലയൺസ് ക്ലബ് പ്രധിനിധികളും, ജയിൽ അന്തേവാസികളും പരിപാടിയിൽ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!