ഇരിങ്ങാലക്കുട: കേരള കർഷക സംഘം പുല്ലൂർ മേഖലാ സമ്മേളനം പി.പി. ദേവസ്സി സ്മാരക ഹാളിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. മണി സജയൻ രക്ത സാക്ഷി പ്രമേയവും എ.എൻ രാജൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി.വി.രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.തുറവൻകാട് മുടിച്ചിറ സാങ്കേതിക തടസ്സങ്ങൾ നീക്കി പുനർ നിർമ്മിക്കണമെന്ന് അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ എക്സിക്യൂട്ടീവ് അംഗം വി.എൻ ഉണ്ണികൃഷ്ണൻ മേഖലയിലെ മുതിർന്ന കർഷകരെ ആദരിച്ചു. സജു ചന്ദ്രൻ, റിജു പോട്ടക്കാരൻ, മണി സജയൻ, P.G.സുജേഷ്, കെ.എ. ശേഖരൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി.വി.രാജേഷ്, സെക്രട്ടറി ടി.കെ.ശശി, ട്രഷറർ വേണു എളന്തോളി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കേരള കർഷക സംഘം പുല്ലൂർ മേഖലാ സമ്മേളനം
