കൈപ്പമംഗലം കാളമുറി പോത്താംപറമ്പിൽ മനു , വലപ്പാട് കരയാമുട്ടം ചിക്കവയലിൽ സ്വാതി 28 , വലപ്പാട് ഈയാനി ഹിമ 25 എന്നിവരെയാണ് 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തിയത് കൂടാതെ കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവുണ്ട്മ.നു മതിലകം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, ഒരു തട്ടിപ്പ് കേസിലും, 2 അടിപിടിക്കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.