Channel 17

live

channel17 live

മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവൽക്കരണ ദിനാചരണ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു. സബ് കലക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായി. അഡീഷണൽ ഗവൺമെൻറ് പ്ലീഡർ അഡ്വക്കേറ്റ് കെ. എൻ സിനി മോൾ വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു.
ജില്ലയിൽ ‘ഗ്രാൻഡ് പാരന്റ്സ് ഞങ്ങളുടെ ഹീറോ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ചവരെയും സംസ്ഥാനതലത്തിൽ റീൽസ് മത്സരത്തിൽ വിജയിയായ രുദ്രൻ, മഹേഷ് ഗുരുവായൂർ എന്നിവരെയും സമ്മാനം നൽകി ആദരിച്ചു.

വയോജനങ്ങൾക്കെതിരെയുള്ള അതിക്രമണങ്ങൾ എന്ന വിഷയത്തിൽ തൃശ്ശൂർ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥികൾ മ്യൂസിക്കൽ ഡ്രാമ അവതരിപ്പിച്ചു. വിവിധ പകൽവീട് അംഗങ്ങളുടെയും മറ്റു വയോജനങ്ങളുടെയും കലാപരിപാടികൾ നടന്നു. ജവഹർ ബാലഭവനിൽ നടന്ന ദിനാചരണത്തിൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ഇ. സി പത്മരാജൻ, കെ.പി റപ്പായി, കെ. കെ സഫിയ, കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി സി. സി ജോസ്, ജില്ലാ കോഡിനേറ്റർ കെ.പി സജീവൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് ജോയ്സി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!