പി വെമ്പല്ലൂർ : യുദ്ധം ചർച്ചയാക്കുന്ന വായാനാ ദിനത്തിൽ ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ വേക്കോട് ഗവ.ഫിഷറിസ് എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടി നാലാം ക്ലാസ്സിലെ പാഠഭാഗത്തിൽ യുദ്ധം അത്ര നല്ലതിനല്ല എന്ന കഥ രജിച്ച ജീവൻ മാഷിന് ആദരവ് നൽകി, പാഠ ഭാഗങ്ങളുടേയും ജീവൻ മാഷിന്റെ തന്നെ മറ്റു കഥകളുടെയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയാണ് കുട്ടികൾ ജീവൻ മാഷിനെ ആദരിക്കാൻ എത്തിയത് കുട്ടികളോടൊപ്പം പ്രധാന അധ്യാപിക
ശ്രീജ വി എസ് ടീച്ചർമാരായ ദിവ്യ കെ എസ്,അനീഷ കെ എ നിമ്മി സി എം, സുരഭി കെആർ,കൃഷ്ണവേണി കെ യു, കൃഷ്‌ണേന്ദു കെ യു, പി ടി എ പ്രസിഡണ്ട് അൻസിൽ പുന്നിലത്ത് എന്നിവരും ഉണ്ടായിരുന്നു.
“യുദ്ധം അത്ര നല്ലതിനല്ല “കഥാകൃത്ത് ജീവൻ മാഷിനെ തേടി കുട്ടികൾ എത്തി
