അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്ര അങ്കണത്തിൽ വൈവിധ്യമാർന്ന യോഗാസനങ്ങൾ കോർത്തിണക്കി മനോഹരമായ യോഗ പ്രകടനം കാഴ്ച വെച്ചു. ശിവാനി സൂരജ് യോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ യോഗ ഇൻസ്ട്രക്ടർ രമ്യയും വിദ്യാർത്ഥിയായ അശ്വിൻ അജയകുമാറും യോഗ’യുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന യോഗ ദിന സന്ദേശം കൈമാറി. പി.ടി.എ. പ്രസിഡണ്ട് കെ.കൃഷ്ണകുമാർ, പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കായിക വിഭാഗം മേധാവി പി. ശോഭ ,ലഞ്ജിഷ് എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പ്രകടനം നടത്തി ശാന്തിനികേതൻ വിദ്യാർത്ഥികൾ
