ലോക സിക്കിൾ സെൽ അനീമിയ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റേയും വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദത്തിന്റേയും നേതൃത്വത്തിൽ വാഴച്ചാൽ ഉന്നതിയിൽ ആരോഗ്യ ബോധവൽക്കരണവും റാലിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഉന്നതികളിലെ ആശ പ്രവർത്തകർ, വനസംരക്ഷണ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി നടത്തിയ പരിപാടിയിൽ വാഴച്ചാൽ ഉന്നതി മൂപ്പത്തി കുമാരി ഗീത അദ്ധ്യക്ഷത വഹിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രി. റിജേഷ് കെ.കെ. ഉദ്ഘാടനം നിർവഹിച്ചു. സിക്കിൾ സെൽ അനീമിയ രോഗത്തെക്കുറിച്ചും ഈ രോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷീജ.എൻ.എ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ആശംസകൾ അർപ്പിച്ച് ജില്ലാ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ശ്രി. ഹെറാൽഡ് ജോൺ , വെറ്റിലപ്പാറ മെഡിക്കൽ ഓഫീസർ ഡോ. ലിനി മാത്യു, ജില്ലാ നേഴ്സിംഗ് ഓഫീസർ ശ്രീമതി ഷീജ.എൻ.എസ്സ്, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷൻ ഓഫീസർ ശ്രീമതി. സോണിയ വനസംരക്ഷണ സമിതി സെക്രട്ടറി ശ്രി. അഖിൽ രാജ്, എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രി. രജിത്ത് ഗോപിനാഥ് സ്വാഗതവും, വാഴച്ചാൽ ട്രൈബൽ ഹോസ്റ്റൽ വാർഡൻ ഗ്രീമതി. സരിത. എം.എസ്സ് നന്ദിയും പ്രകാശിപ്പിച്ചു.
ആരോഗ്യ ബോധവൽക്കരണവും റാലിയും സംഘടിപ്പിച്ചു
