ചാലക്കുടി :കെ. പി. സി. സി വിചാർ വിഭാഗ് jm ബ്ലോക്ക് കൺവെൻഷൻ ചാലക്കുടി കോൺഗ്രസ്സ് ഓഫീസിൽ ജില്ലാ ചെയർമാൻ ഡോ :ജെയിംസ് ചിറ്റിനപ്പിള്ളി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ വർഗീസ് മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ സുരേഷ് അന്നമനട അനുസ്മരണ സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ തോമസ് മാളിയക്കൽ മുഖ്യ പ്രഭാഷണം നടത്തി. “പരിസമാപ്തി “എന്ന പ്രഥമ നോവലിന് തിരുവനന്തപുരം മലയാള സാഹിത്യവേദി യുടെ കൃതി സ്റ്റേറ്റ് വെൽഫെയർ പുരസ്‌കാരം ലഭിച്ച ജോൺ പന്തൽ അവർകളെ ആദരിച്ചു. സെബാസ്റ്റ്യൻ പന്തലൂക്കാരൻ, സദാശിവൻ കുറുവത്തു, ബാബു ജോസഫ് പുത്തനങ്ങാടി, സുരേഷ് മുട്ടത്തി, ബാബു നമ്പാടൻ എന്നിവർ പ്രസംഗിച്ചു.
വിചാർ വിഭാഗ് ബ്ലോക്ക് കൺവെൻഷൻ
