ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാങ്കല്ലൂർ സെന്ററിന് സമീപമുള്ള ഷോപ്പിഗ് കോംപ്ലക്സിന് സമീപം വച്ച് ഇന്ന് 24-06-2025 തീയ്യതി ഉച്ചയ്ക്ക് 02.15 മണിയോടെ പൂമംഗലം ചീനക്കുഴി സ്വദേശി കളത്തനാട്ടിൽ വീട്ടിൽ രാജു പിള്ള 65 വയസ് എന്നയാളെ അവിടെ കറങ്ങി നടക്കുന്ന ഒരാൾ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് രാജുപിള്ളയുടെ ചേട്ടന്റെ മകന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശി കക്കളം വീട്ടിൽ ബാബു ഏകദേശം 60 വയസ് പ്രായം എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. ബാബുവും രാജു പിള്ളയും എന്തോ പറഞ്ഞ് വാക്ക് തർക്കമാവുകയും അതേ തുടർന്നുള്ള വൈരാഗ്യത്താൽ ബാബു അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് രാജു പിള്ളയുടെ തലയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്നവർ രാജു പിള്ളയെ ഒരു ഓട്ടോ ടാക്സിയിൽ കയറ്റി ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണപ്പെട്ടതായി സ്ഥിതീകരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഷി, എ.എസ്.ഐ. ഉമേഷ്.കെ.വി, സി.പിഒ മാരായ രഞ്ജിത്ത്.എം.ആർ, സിജു, വിജോഷ്, വിനീത്, സവീഷ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇരിങ്ങാലക്കുടയിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ
