Channel 17

live

channel17 live

അന്തര്‍ ദേശീയ പുകയില വിരുദ്ധ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനം 2025 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ. ആന്റ് എന്‍.ടി.ഇ.പി. നോഡല്‍ ഓഫീസര്‍ എന്‍.എ ഷീജ വിഷയം അവതരിപ്പിച്ചു.

പുകയിലരഹിത പഞ്ചായത്തിന്റെയും പുകയില രഹിത വിദ്യാലയത്തിന്റെയും ജില്ലാതല പ്രഖ്യാപനവും ആരോഗ്യം ആനന്ദം 2.0, പുരുഷന്മാര്‍ക്കുള്ള സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. തോളൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലയിലെ പ്രഥമ പുകയില രഹിത പഞ്ചായത്തിനുള്ള സാക്ഷ്യപത്രവും പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

അന്താരാഷ്ട്രതലത്തിലും നമ്മുടെ സംസ്ഥാനത്തും ലഹരി ഉപയോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ലഹരിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് വരുംതലമുറയെ രക്ഷിക്കാന്‍ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ബോധവത്ക്കരണ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം സംസ്ഥാന ആരോഗ്യവകുപ്പ് ആചരിക്കുന്നത്.

പറപ്പൂര്‍ കുന്നത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ജോസ്, പി.വി ബിജു, വി.എസ് ശിവരാമന്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ജോസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന വില്‍സണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ രഘുനാഥന്‍, വി.പി അരവിന്ദാക്ഷന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. അനൂപ്കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ് എ.ജെ ആന്റോ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി. സോണിയ ജോണി, തോളൂര്‍ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സി.ഒ. ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലഹരിക്കെതിരെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ഗവ. നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ഫ്‌ലാഷ് മോബ്, സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!