അന്നമനട ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ റോഡ്, ആയുര്‍വേദ ആശുപത്രി, രജിസ്റ്റര്‍ ഓഫീസ്, ഇന്‍ഡോര്‍ സ്റ്റേഡിയം, കെ.എസ്.ഇ.ബി ഓഫീസ്, ഓട്ടിസം സെന്റര്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതയായ പൊഴോലി പറമ്പില്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ടൈല്‍ വിരിച്ച് നവീകരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ സതീശന്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇക്ബാല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സതീശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.