തൃശ്ശൂര്‍ സ്റ്റേറ്റ് എക്സൈസ് അക്കാദമിയില്‍ വായനാവാരാഘോഷവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ആചരിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ വായനാവാരാഘോഷം ഉദ്ഘാടനം ചെയ്തു. എക്സൈസ് അക്കാദമി ഡയറക്ടറും ജോയിന്റ് എക്സൈസ് കമ്മീഷണറുമായ വി. റോബര്‍ട്ട് അന്താരാഷ്ട്ര ലഹരി വിരുദ്ധദിന ചടങ്ങ് ഉദ്ഘാടനം ചെയ്തുടൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജീവിതത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തില്‍ എക്സ്സൈസ് വകുപ്പിന്റെ പ്രാധാന്യത്തകുറിച്ചും അശോകന് ചരുവില്‍ സംസാരിച്ചു. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ എച്ച്. കൃഷ്ണകുമാര്‍, അസി. ഡയറക്ടര്‍ (ട്രെയിനിങ്) വൈശാഖ് വി. പിള്ള, എക്സൈസ് ഇന്‍സ്പെക്ടര്‍ അനു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.