തോളൂർ ഗ്രാമപഞ്ചായത്തിൽ ചാവക്കാട് മത്സ്യ ഭവൻ്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ ഓഫീസർ എ.എ സുലൈമാൻ പദ്ധതി വിശദീകരിച്ചു.
ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം സംഘം നോർത്ത് പടവ്, സംഘം സൗത്ത് പാടശേഖര സമിതികൾക്കാണ് ഗ്രാസ് കാർപ്പ്, രോഹി, കട്‌ല ഇനത്തിൽപ്പെട്ട മീൻ കുഞ്ഞുങ്ങളെ നൽകിയത്. 2,70,000 മീൻകുഞ്ഞുങ്ങളെയാണ് പാടത്ത് നിക്ഷേപിച്ചത്. നെൽകൃഷിയോടൊപ്പം മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. പോൾസൺ, ഷീന തോമസ്, നോർത്ത് പാടശേഖര സമിതി കൺവീനർ സുനിൽ പോവിൽ തുടങ്ങിയവർ സംസാരിച്ചു.