കുന്നംകുളം നഗരസഭ 2024-25 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി. കുന്നംകുളം ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എംഎല്‍എ നിർവഹിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
34 പേര്‍ക്കാണ് 52 തരത്തിലുള്ള വിവിധ ഭിന്നശേഷി ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷൻ എന്ന സ്ഥാപനം മുഖേനയാണ് 4.47 ലക്ഷം രൂപ ചെലവഴിച്ച് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങിയത്. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിനു അബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.