Channel 17

live

channel17 live

റോഡ് പണിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച ആസ്സാം സ്വദേശി റിമാന്റിൽ

മാള: റോഡ് പണിക്കായി കോൺട്രാക്ടർ റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പികൾ മോഷ്ടിച്ചയാൾ മാള പോലീസിന്റെ പിടിയിലായി. കുഴൂർ-ഐരാണികുളം റോഡിൻെറ സ്ലാബ് പണിയ്ക്കായി താണിശ്ശേരി പൂത്തുരുത്തി ജംഗ്ഷനിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പിയാണ് മോഷണം പോയത്. ആക്രി സാധനങ്ങൾ ശേഖരിയ്ക്കുന്ന ആസ്സാം സ്വദേശിയായ സാംസുൽ അലം (23 വയസ്സ് ) എന്നയാളെണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷംകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപിന്റെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെക്ടർമാരായ സുൽഫിക്കർ സമദ്, KR സുധാകരൻ, വിനോദ് കുമാർ MS, സിവിൽ പോലീസ് ഓഫീസർ സിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!