Channel 17

live

channel17 live

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് – ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഏജൻറായി പ്രവർത്തിച്ച പ്രതി റിമാന്റിലേക്ക്

ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 1 കോടി 34 ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലിയെയാണ് (59 വയസ്സ്) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ ആവലാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി B1 Gold Stock Invester Duscussion group എന്ന WhatApp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള https://www.fyers-privilage.com എന്ന ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയർ ട്രേഡിങ്ങ് നടത്തിച്ച് 2024 സെപ്തംബർ 22 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി പരാതിക്കാരൻറ തൃശൂർ IDFC First Bank, ഇരിങ്ങാലക്കുട യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നുമായി പല തവണകളായിട്ടാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്.
ആവലാതിക്കാരൻറെ ഇരിങ്ങാലക്കുട യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ അക്കൊണ്ടിൽ നിന്നും പ്രതികളുടെ Pal Traders എന്ന് സ്ഥാപനത്തിൻറെ UCO Bank അക്കൊണ്ടിലേക്ക് 26 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തതിൽ 8,80,000/- രൂപ പ്രതിയുടെ SIB അഴിക്കോട് ബ്രാഞ്ച് അക്കൊണ്ടിലേക്ക് ക്രെഡിറ്റായതുൾപ്പെടെ 9 ലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ആയതിനു കമ്മീഷൻ കൈപറ്റി 9 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന് കൈമാറി തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുക്കുന്ന ഏജൻറായി പ്രവത്തിച്ചുവന്നതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബഹു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം, സൈബർ എസ്.എച്ച്.ഒ. ഷാജൻ എം എസ്,സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, സുജിത്ത്, ജസ്റ്റിൻ വർഗ്ഗീസ് ,ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ്,ഡ്രൈവർ സി പി ഒ അനന്ദു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!