സ്നേഹവിരുന്ന് ഒരുക്കി എ ഐ വൈ എഫ് മാള മണ്ഡലം കമ്മിറ്റി. ഇരിങ്ങാലകുടയിൽ നടക്കുന്ന CPI തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി AlYF, മാള ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും സ്നേഹവിരുന്ന് ഒരുക്കി. കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായ സ്നേഹവിരുന്ന് AlYF മണ്ഡലം സെക്രട്ടറി വി.എസ്.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.AlYF മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രമ്യശ്രീജേഷ് അദ്ധ്യഷത വഹിച്ചു. അഭിലാഷ് പി.എസ്., അഫ്സൽ കെ കെ , ലിബിൻ , അപ്പു ഉരുണ്ടോളി , അഡ്വ: സച്ചിൻ സദാനന്ദൻ , ഷിന്റോ വിതയത്തിൽ , അശ്വതി എം എസ് , ആദിത്യ കൃഷ്ണ K S എന്നിവർ നേതൃത്വം നൽകി.
സ്നേഹവിരുന്ന് ഒരുക്കി
