വലപ്പാട് : 07-07-2025 തിയ്യതി രാത്രി 08.00 മണിയോടെ തൃപ്രയാറുള്ള ബാറിലിരുന്ന് പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി ഇരിക്കലിൽ വീട്ടിൽ സുരേഷ് കുമാർ 55 വയസ് എന്നയാളും സുഹൃത്തായ ജയാനന്ദനും കൂടി മദ്യപിച്ചു കൊണ്ടിരിക്കെ സുരേഷ് കുമാറിന് കണ്ട് പരിചയമുള്ള പ്രതിയെ നോക്കി ചിരിച്ചപ്പോൾ പ്രതി സുരേഷ് കുമാറിനെ അസഭ്യം പറയുകയും കൈയ്യിലിരുന്ന ഗ്ലാസ് കൊണ്ട് മുഖത്തടിച്ചും മറ്റും പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ താന്ന്യം ചെമ്മാപ്പിള്ളി സ്വദേശി കോരമ്പി വീട്ടിൽ അജീഷ് 37 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാന്റ് ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള അജീഷ് വലപ്പാട്, അന്തിക്കാട്, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷനനുകളിൽ സർക്കാർ ഉദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊതുമുതലിന് നാശനഷ്ടം വരുത്തിയ ഒരു കേസും, രണ്ട് കവർച്ചക്കേസുകളും, ഒരു മോഷണക്കേസും അടക്കം 4 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ എസ്.ഐ സദാശിവൻ, സി.പി.ഒ. മാരായ സോഷി.പി.എസ്, സന്ദീപ്, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ബാറിൽ വെച്ച് നോക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്റ്റേഷൻ റൗഡി അജീഷ് റിമാന്റിൽ
