ഇരിങ്ങാലക്കുട : 28-05-2025 തിയ്യതി 04.30 മണിക്ക് പൂവത്തുംകടവിലുള്ള കള്ള് ഷാപ്പിൽ വെച്ച് പ്രതിയിൽ നിന്ന് വാങ്ങിയ ഞണ്ടിനെ പിടിക്കുന്ന റിംഗ് തിരികെ കൊടുക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ വള്ളിവട്ടം സ്വദേശിയ കുമ്പകുളങ്ങര വീട്ടിൽ ദിവാകരൻ 60 വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ചതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ വള്ളിവട്ടം സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ കണ്ണൻ 47 വയസ്സ് എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കണ്ണൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ലഹരിയിൽ പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും അടക്ക്ം നാല് ക്രമിനൽക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ ദിനേഷ്കുമാർ.പി.ആർ, എസ്.സി.പി.ഒ മാരായ ജിജിൽ കുമാർ.ഇ.ജി, വിജോഷ്.എം.എൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കള്ള്ഷാപ്പിൽ വെച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാന്റിൽ
