Channel 17

live

channel17 live

ചൂലിശ്ശേരി അങ്കണവാടി നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് 113 ആം നമ്പർ ചൂലിശ്ശേരി അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപയും അവണൂർ ഗ്രാമ പഞ്ചായത്ത് വിഹിതം 4 ലക്ഷം രൂപയും വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ചൂലിശ്ശേരി അങ്കണവാടി യുടെ പുതിയ കെട്ടിടം നിർമ്മിച്ചത്.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ വിശിഷ്ടാതിഥിയായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് എ എക്സ് ഇ ചാന്തിനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ , അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.രാധാകൃഷ്‌ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തോംസൺ തലക്കോടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ പ്രദീപ് ,പി. എസ് കൃഷ്ണകുമാരി, നീമാ രാജീവ്, ടി. എസ് ജിഷ , സി. ബി സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!