Channel 17

live

channel17 live

എസ് എൻ പുരം പഞ്ചായത്തിൽ ജനകീയ ശുചീകരണ യജ്ഞം

മാലിന്യമുക്ത നവകേരളം പദ്ധക്തിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പത്താഴക്കാടിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. വികസന കാര്യം ചെയർമാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിൻ്റെ തീരുമാനപ്രകാരമാണ് മാസത്തിലെ മൂന്നാം ശനിയാഴ്ച പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിവരുന്നത്. അലസമായി മാലിന്യം തള്ളുന്ന വ്യക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് കനത്തപിഴ ഈടാക്കുകയും മാലിന്യം തള്ളുന്നവരെ കുറിച്ച് സൂചന നൽകുന്നവർക്ക് സർക്കാർ നിർദ്ദേശപ്രകാരം പാരിതോഷികവും പഞ്ചായത്ത് നൽകിവരുന്നു. വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി, സെറീന സഗീർ, ജൂനിയർ സുപ്രണ്ട് പി ആർ രതീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സഫീഗ, വി ഇ ഒ ഷീന, ആശ വർക്കർമാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ യജ്ഞത്തിൽ പങ്കാളികളായി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!