Channel 17

live

channel17 live

ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ്

മടക്കത്തറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവരുടെ പരിശോധനകൾക്ക് കല്ലേറ്റുംകര നിപ്മറിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകി. പരിശോധനങ്ങളിലെ നിർണ്ണയപ്രകാരം ആവശ്യമായ സർജ്ജിക്കൽ ഷൂസ്, ആങ്കിൾ ബൂട്ട്, മോൾഡ് ഷൂസ്, ഉയരവും അളവും അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ തുകൽ ചെരുപ്പ്, മൈക്രോ സെല്ലുലാർ റബ്ബർ സോളുള്ള ചെരുപ്പ്, അക്കോമോഡേറ്റീവ് പാദരക്ഷകൾ, ഓർത്തോപീഡിക് ഉപകരണങ്ങൾ, കറക്റ്റീവ് ഷൂസ്, കൃത്രിമ അവയവങ്ങൾ (കാൽ, കൈ), സഞ്ചാര സഹായികൾ, വിവിധതരം ക്രച്ചസ്, വാക്കേഴ്സ് എന്നിവയാണ് നൽകുന്നത്.

ഇടം ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജെയ്മി, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ഐ സി ഡി സൂപ്പർവൈസർ നിത്തു ത്യാഗരാജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, ഐ സി ഡി എസ് സി ഡബ്ല്യൂ എഫ് രഞ്ജിനി, അങ്കണവാടി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!