തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പ്രതിഭാ സംഗമം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ, തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി.
മാടക്കത്തറ – തെക്കുംകര ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ വാർഡ് മൂന്ന് മുതൽ ഒൻപത് വരെയും പാണഞ്ചേരി പഞ്ചായത്തിലെ വാർഡ് ഒന്നും വാർഡ് 23 ഉം ഉൾപ്പെടുന്ന വാഴാനി ജില്ല പഞ്ചായത്ത് ഡിവിഷനിലെ സ്കൂളുകളിലെയും ഡിവിഷനിൽ താമസക്കാരായി മറ്റിടങ്ങളിൽ സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്നവരിൽ എസ് എസ് എൽ സി,പ്ലസ് ടു, വി എച്ച് എസ് ഇ (സ്റ്റേറ്റ്, സി ബി എസ് ഇ , ഐ സി എസ് ഇ) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയവരെയും ഒപ്പം പ്ലസ് വൺ (സ്റ്റേറ്റ് ) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.100 ശതമാനം വിജയം കരസ്ഥമാക്കിയ വാഴാനി ജില്ലാപഞ്ചായത്ത് ഡിവിഷനിലെ വിദ്യാലയങ്ങൾക്കുള്ള ആദരവും കൈമാറി.
ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ സുരേഷ് ബാബു, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, തെക്കുംകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, റിൻസി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാവിത്രി രാമചന്ദ്രൻ,കെ.പി പ്രശാന്ത്, മാടക്കത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ സിമി സുനേഷ്, തുളസി സുരേഷ്, പി എച്ച് സജീബ്, ജെയ്മി ജോർജ്ജ്, സോഫി സോജൻ, ടി. കെ മിഥുൻ, ഇ. വി വിനീഷ്, മേഖലയിലെ വിദ്യാലയങ്ങളിലെ അധ്യാപകർ, രക്ഷിതാക്കൾ, ട്രോഫി സ്പോൺസർ ചെയ്ത സൈലം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.