മുല്ലശേരി ഗ്രാമ പഞ്ചായത്തിൽ കവുങ്ങിൻതൈകളും തെങ്ങിൻ വളവും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് നിർവ്വഹിച്ചു. 2025-26 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കവുങ്ങിൻതൈ വിതരണത്തിന് 75,000 രൂപ വകയിരുത്തി 4,000 കവുങ്ങിൻ തൈകൾ വിതരണം ചെയ്തു. തെങ്ങിൻ വളം പദ്ധതിക്ക് 250,000 രൂപ വകയിരുത്തി ഒരു ഏക്കറിന് 68 തെങ്ങ് എന്ന കണക്കിൽ വളം വാങ്ങുന്നതിന് 75 ശതമാനം സബ്സിഡിയും കർഷകർക്ക് ലഭ്യമാക്കി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ആലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീദേവി ഡേവിസ്, മിനി മോഹൻദാസ്, ഷീബ വേലായുധൻ, ജനപ്രതിനിധികളായ ടി.ജി പ്രവീൺ, സുനീതി അരുൺ കുമാർ, ശ്രീദേവി ജയരാജൻ, മനീഷ്, കൃഷി അസിസ്റ്ററ്റ് നിനി എന്നിവർ സംസാരിച്ചു.