Channel 17

live

channel17 live

ആമ്പല്ലൂർ ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി, പ്രതി റിമാന്റിലേക്ക്

പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ അജ്മൽ 40 വയസ്സ് എന്നയാളെ യാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ അജ്മൽ 40 വയസ്സ് എന്നയാളെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

26.07.2025 തീയ്യതി രാവിലെ 07.00 മണിയോടെ പാലക്കാട് നിന്ന് കൊടകരയിലേക്ക് വരുകയായിരുന്ന മടക്കത്തറ ദേശത്ത് കുളങ്ങരപറമ്പിൽ വീട്ടിൽ റിതു, 33 വയസ്സ് എന്നയാളുടെ ലോറിയിൽ ആമ്പല്ലൂർ അടിപ്പാതക്ക് സമീപം അജ്‌മലിൻ്റെ ലോറി ഇടിക്കുകയായിരുന്നു.ലോറിയുടെ സൈഡ് മിറർ പൊട്ടിയത് റിതു ചോദ്യം ചെയ്തതിനെ തു‍ടർന്ന് രണ്ടുപേരും വാക്കുതർക്കമുണ്ടായി. പിന്നീട് ലോറി നിർത്തി പുറത്തിറങ്ങിയ അജ്‌മൽ ലോറിയിൽ നിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തി പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അജ്‌മലിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്‌ ശേഷം വാഹനവുമായി കടന്നുകളഞ്ഞ പ്രതിയെ കൊരട്ടി പൊങ്ങത്തു വച്ചു പിടികൂടുകയായിരുന്നു
.ചാലക്കുടി ഡി വൈ എസ് പി ബിജുകുമാ‍‍ർ പി സി, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ് ഐ ജെനിൻ , ജൂനിയർ എസ് ഐ വൈഷ്ണവ് രാമചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!