Channel 17

live

channel17 live

വ്യാജസ്വർണ്ണം പണയെ വെച്ച് 7,77,470/- രൂപ തട്ടിയെടുത്ത കേസിലെ പ്രതി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : 23-01-2024 തിയ്യതി മുതൽ 18-06-2024 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായി KSFE ഇരിഞ്ഞാലക്കുട മെയിൻ ബ്രാഞ്ചിൽ 166.88 ഗ്രാം തൂക്കം വരുന്ന 18 വ്യാജ സ്വർണ വളകൾ പണയം വെച്ച് പ്രതി 777,470/- (ഏഴ് ലക്ഷത്തി എഴുപത്തിയേഴായിരത്തി നാനൂറ്റി എഴുപത്) രൂപ തട്ടിയെടുത്തതിന് KSFE യിലെ ബ്രാഞ്ച് മാനേജരുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിനി തൈവളപ്പിൽ വീട്ടിൽ ബിന്ദു രാമചന്ദ്രൻ 55 വയസ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ബിന്ദുവിനെ കോടതിയിൽ ഹാജരാക്കും. KSFE യിൽ ഓഡിറ്റ് നടന്ന സമയം ഒഡിറ്ററുടെ കൂടെ വന്ന ഗോൾഡ് അപ്രൈസർ ബിന്ദു രാമചന്ദ്രൻ പണയം വെച്ച സ്വർണ്ണ ആഭരങ്ങൾ പരിശോധിച്ചപ്പോൾ ഇത് മാറ്റ് കുറഞ്ഞ സ്വർണ്ണമാണെന്ന് സംശയം പറയുകയും തുടർന്ന് ഓഡിറ്ററുടെ നിർദേശപ്രകാരം ഗോൾഡ് ഉരച്ച് നോക്കിയതിൽ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെന്ന് വീണ്ടും സംശയം പറയുകയും കൂടുതൽ ഉരച്ച് നോക്കിയതിലാണ് വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ്ബ് ഇൻസ്പെക്ടർമാരായ സഹദ്, സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടെസ്നി, മുരുകദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!