കൈപ്പമംഗലം : 25.07.2025 തിയ്യതി ഉച്ചക്ക് 13.30 മണിക്ക് പെരിഞ്ഞനം വില്ലേജ് പനപറമ്പ് സ്വദേശി കിഴക്കേടത്ത് വീട്ടിൽ സോമൻ എന്നയാൾ കുടുബമായി താമസിക്കുന്ന മേൽ വിലാസത്തിലുള്ള പനപറമ്പിലുള്ള വീട്ടിൽ മൂത്ത മകന്റെ ഭാര്യയായ ശരണ്യ താമസ്സിക്കുന്നത് ഇഷ്ടപ്പെടാത്തതിലുള്ള വൈരാഗ്യത്താൽ പനപറമ്പിലുള്ള വീട്ടിലെ മുറിയിലേക്ക് അതിക്രമിച്ച് കയറി സോമന്റെ ഭാര്യക്ക് ഭക്ഷണം കൊടുത്തിരിക്കുന്ന ശരണ്യയെ മദ്യലഹരിയിൽ വന്ന് അരിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ സോമന്റെ ഇളയ മകനായ പെരിഞ്ഞനം വില്ലേജ് പനപറമ്പ് സ്വദേശി കിഴക്കേടത്ത് വീട്ടിൽ സതീഷ് 37 വയസ്സ് എന്നയാളെയാണ് പെരിഞ്ഞനം കക്കത്തോടൻ കള്ള് ഷാപ്പ് പരിസരത്ത് നിന്നും പോലീസ് പിടി കൂടിയത് നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സതീഷ് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലെ പ്രതിയാണ്. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്.ടി, സി.പി.ഒ മാരായ മുഹമ്മദ് ഫറൂഖ്, റഹീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യ ലഹരിയിൽ ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
