കൊടകര : കാപ്പ (സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ [തടയൽ] നിയമം) പ്രകാരം നേരിട്ടവർ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കർശനമായ നിരീക്ഷണം നടത്തി വരവെയാണ് 04.07.2025 തീയതി മുതൽ ഒരു വർഷകാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയ ഉത്തരവ് ലംഘിച്ച് നിരവധി ക്രമിനൽ കേസിലെ പ്രതിയായ നെല്ലായി ആലത്തൂർ സ്വദേശി കുറുവത്ത് വീട്ടിൽ ആദർശ് 24 വയസ് എന്നയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതായി കാണപ്പെട്ടതിനെ തുടർന്നാണ് ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആദർശ് കൊടകര പോലീസ് സ്റ്റേഷനിൽ വധശ്രമം, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെയുള്ള പന്ത്രണ്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ്.പി.കെ , സബ്ബ് ഇൻസ്പെക്ടർ ഡെന്നി.സി ഡി , എ.എസ്.ഐ മാരായ ബിനു പൗലോസ്, ജ്യോതി ലക്ഷ്മി, ആഷ്ലിൻ, എസ്.സി.പി.ഒ മാരായ പ്രദീപ്, പ്രതീഷ്, രെജീഷ് , സഹദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട ആദർശ് റിമാന്റിലേക്ക്
