ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ ഗഞ്ചാവ് കൈവശം സൂക്ഷിച്ച് നിൽക്കുന്നതിനായി കാണപ്പെട്ടതിന് ഇപ്പോൾ ചിറക്കൽ കോലോത്തുംകടവ് പാലത്തിനടുത്ത് താമസിക്കുന്ന മാപ്രാണം കുന്നുമ്മക്കര സ്വദേശി ഉണ്ണിപ്പറമ്പിൽ വീട്ടിൽ അശ്വിൻ 22 വയസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, എസ്.ഐ.മാരായ ദിനേഷ് കുമാർ.പി.ആർ, രാജു.കെ.പി, എ.എസ്.ഐ. ഗോപകുമാർ എന്നിവർ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ഗഞ്ചാവുമായി അറസ്റ്റിലായ യുവാവ് റിമാന്റിലേക്ക്
