മതിലകം : 3.08.2025 തിയ്യതി വൈകീട്ട് 06.30 മണിയോടെ എടവിലങ്ങ് കാര കുഞ്ഞയിനി സ്വദേശി ഇളംതുരത്തി വീട്ടിൽ സച്ചിദാനന്ദ് 18 വയസ്സ്, ഇയാളുടെ ജേഷ്ഠൻ സൂരജ് 20 വയസ്സ് എന്നിവരെ മുളളൻ ബസാർ എസ് ബി ഹാളിനു മുൻവശം വച്ചും വാഴൂർ അമ്പല നടയിലേക്ക് വിളിച്ചു വരുത്തി രാത്രി 08.20 മണിക്കും പ്രതി പരാതിക്കാരുടെ മേമയുടെ മകനെ ശാരീരികമായി ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പനങ്ങാട് മുള്ളൻ ബസാർ സ്വദേശി പടിയത്ത് വീട്ടിൽ ശ്രീശാന്ത് 18 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാന്റ് ചെയ്തു. ശ്രീശാന്ത് 17 വയസുള്ളപ്പോൾ മതിലകം പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെ കുറ്റകൃത്യത്തിൽ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയായി ഉൾപ്പെട്ടിട്ടുണ്ട്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, രാജി, എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ പ്രബിൻ, ഡ്രൈവർ സി.പി.ഒ ബബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സഹോദരങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ പ്രതിയെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാന്റ് ചെയ്തു
