പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 06-08-2025 തീയ്യതി പുലർച്ചെ 12:45 മണിയോടെ പാലിയേക്കര ടോൾപ്ലാസക്ക് സമീപം ഹൈവേ പട്രോളിംങ്ങ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ബിജു. സി.പി.ഒ. ചഞ്ചൽ, ഡ്രൈവർ സി.പി.ഒ വിഷ്ണു എന്നിവർ ഒന്നിച്ച് വാഹന പരിശോധന നടത്തുന്ന സമയം വരന്തരപ്പിള്ളി സ്വദേശി കരിയാട്ട് പറമ്പിൽ വീട്ടിൽ രേവത് 28 വയസ്സ് എന്നയാൾ വാഹനപരിശോധനക്കായി നിർത്തിയ വാഹനത്തിന്റെ താക്കോൾ ഊരി എടുക്കുന്നതായി കണ്ട് സ്ഥലത്തുണ്ടായിരുന്ന ലോറി ഡൈവർ പോലീസിനോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇയാളോട് എസ്.ഐ ബിജു താക്കോൽ തിരിച്ച് കൊടുക്കാൻ പറഞ്ഞ സമയം താക്കോൽ കൊടുക്കാതെ പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ആക്രമാസക്തനായ രേവതിനെ പുതുക്കാട് പോലീസിനെ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. രേവത് ചാലക്കുടി പോലീസ് സ്റ്റേഷനിലെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ വൈഷ്ണവ്, എ.എസ്.ഐ. ജിജോ, ലിയാസ്, സി.പി.ഒ. മാരായ സുജിത്ത്, ഹൈവേ പട്രോളിംങ്ങ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ.ബിജു. സ്.പി.ഒ. ചഞ്ചൽ, ഡ്രൈവർ സി.പി.ഒ വിഷ്ണു എന്നിവാരണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്
