Channel 17

live

channel17 live

കോടാലി സ്കൂളിൽ സീലിം​ഗ് തകർന്നത് പുനർനിർമിക്കും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: കെ കെ രാമചന്ദ്രൻ എം.എൽ.എ

പുതുക്കാട് മറ്റത്തൂർ പഞ്ചായത്തിലെ കോടാലി ജി.എൽ.പി സ്കൂളിൽ തകർന്നു വീണ ജിപ്സം സീലിം​ഗ് പുനർനിർമിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കോടാലി ജി.എൽ.പി സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചതിനു ശേഷം അറിയിച്ചതാണിത്. സീലിം​ഗ് പൂർണമായും തകർന്നു വീണതിലുണ്ടായ നിർമാണ അപാകത പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയ്ക്കൊപ്പം സ്‌കൂൾ സന്ദർശിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!