ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തിയ ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റ് വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്, സെന്റ് തോമസ് കോളേജ് തോപ്പ് ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം കുരിയച്ചിറ എന്നിവിടങ്ങളിലായി നടത്തി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഇഗ്നി മാത്യൂ, ബേബി പൗലോസ്, കെ. ജോയ് വർഗ്ഗീസ് , ജില്ലാ സ്പോർട്ട്സ് ഓഫീസർ തേജേഷ് കുമാർ ദത്ത തുടങ്ങിയവർ സംസാരിച്ചു. വിവിധ കായികമത്സരങ്ങളിൽ 250-ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
സിവിൽ സർവീസസ് ടൂർണമെന്റ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
