കൊടുങ്ങല്ലൂർ : യു.കെ യിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്തതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ പ്രതിയായ എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സായ 29 വയസ്സ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സായ കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പോലീസ് സ്റ്റേഷനുകളിലായി യു.കെ. യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിസ തട്ടിപ്പ് ;ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി റിമാന്റിൽ
