Channel 17

live

channel17 live

വഴിതർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ സ്റ്റേഷൻ റൗഡി നിഷിൻ റിമാന്റിൽ

വലപ്പാട് : 04.08.2025 തീയ്യതി രാത്രി 08.00 മണിയോടെ വലപ്പാട് കഴിമ്പ്രം സ്വദേശി മുളങ്ങിൽ വീട്ടിൽ രാജേന്ദ്രൻ 60 വയസ്സ് എന്നയാളെ വീടിന് മുൻവശത്തുള്ള വീട്ടിലേക്കുള്ള വഴിയിൽ വെച്ച് അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നിരവധി ക്രമിനൽ പ്രതിയും വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള വലപ്പാട് കഴിമ്പ്രം സ്വദേശി മുളങ്ങിൽ വീട്ടിൽ നിഷിൽ 30 വയസ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. പരാതിക്കാരന്റെ ചേട്ടന്റെ മകനാണ് പ്രതി. ഇരുവരും താമസിക്കുന്നത് ഭാഗം വയ്ക്കാത്ത തറവാട്ടു പറമ്പിലാണ്. ഇരു കൂട്ടരും തമ്മിൽ വഴി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.

നിഷിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെ വധശ്രമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള പതിനൊന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.ഐ എബിൻ, എ.എസ്.ഐ മാരായ ഭരതനുണ്ണി, രാജേഷ്, സി.പി.ഒ മാരായ സതീഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!