Channel 17

live

channel17 live

തൃശൂര്‍ പൂരത്തിന് ഇടഞ്ഞ കൊമ്പനെ തളച്ചു

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് ഇടഞ്ഞോടിയ കൊമ്പന്‍ അല്‍പനേരം പരിഭ്രാന്തി പരത്തി. മണികണ്ഠനാലിന് സമീപം രാവിലെ ഏഴരയോടെയാണ് സംഭവം.  കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പുമായി എത്തിയ മച്ചാട് ധര്‍മന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. 9 ആനകളായിരുന്നു എഴുന്നള്ളിപ്പിനുണ്ടായിരുന്നത്. ശ്രീമൂലസ്ഥാനം വരെ ആന ഓടി.  ആന അല്‍പ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ  സമയോചിതമായ ഇടപടലില്‍ ആനയെ ശാന്തമാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആനയ്ക്ക് വിറളിയായി.  പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.ഉടന്‍ തന്നെ കൂടുതല്‍ എലഫെന്റ് സ്്ക്വാഡും കൂടുതല്‍ പാപ്പാന്‍മാരും എത്തി ആനയെ തളച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!