Channel 17

live

channel17 live

തൃശൂര്‍ അതിരൂപതയുടെ സാന്ത്വനംസ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണനമേള

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഷു- ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് സാന്ത്വനം സ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണന കേന്ദ്രം തുടങ്ങി. മൂന്നാറില്‍ നിന്നടക്കമുള്ള തനി നാടന്‍ ജൈവപച്ചക്കറികള്‍ മിതമായ വിലയില്‍ ഇവിടെ നിന്ന് വാങ്ങാം. കിഴക്കേക്കോട്ട ബിഷപ് ഹൗസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വിപണി സജ്ജമാക്കിയിരിക്കുന്നത്.
ചക്കമഹോത്സവത്തിന്റെ ഭാഗമായി ചക്കവിരട്ടിയത്, ചക്ക വറുത്ത്, ചക്ക ഹല്‍ഹ തുടങ്ങിയ വിവിധ ചക്കയിനങ്ങളും വില്‍പനയ്ക്കുണ്ട്. കര്‍ഷക സംഘങ്ങള്‍ വഴിയാണ് അതിരൂപത പച്ചക്കറികള്‍ ശേഖരിക്കുന്നത്. തൊഴില്‍സാധ്യത ഉറപ്പാക്കാന്‍ പഠന ക്ലാസുകളും നടത്തുന്നുണ്ട്്
മൂന്ന് ദിവസത്തെ വിപണനമേള തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!