Channel 17

live

channel17 live

channel 17

ഫര്‍ണിച്ചറുകള്‍ കൈമാറി

ദേശീയപാത അതോറിറ്റിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി. ഗവ. ഡിസ്‌പെന്‍സറി പീച്ചി, വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം, ഗവ. എല്‍.പി സ്‌കൂള്‍ പട്ടിക്കാട് എന്നീ സ്ഥാപനങ്ങളിലേക്കാണ് പത്ത് ലക്ഷം രൂപയിലധികം വിലവരുന്ന ഫര്‍ണിച്ചറുകള്‍ നല്‍കിയത്. ചടങ്ങിന്റെ ഉദ്ഘാടനം റവന്യു ഭാവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദന്‍ സ്വാഗതവും വികസന …

ഫര്‍ണിച്ചറുകള്‍ കൈമാറി Read More »

അജിത്തിന് സ്നേഹക്കൂടൊരുക്കി…

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറ സെന്റ് ജോർജ് സി യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അജിത്തിന് ഇനി പുതിയ വീട്ടിൽ സ്വസ്ഥമായി കഴിയാം.ശാരീരിക വെല്ലുവിളികൾ നേരിടുന്ന അജിത്തിന് അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകുമെന്ന് ഒരു വർഷം മുമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉറപ്പ് നൽകിയിരുന്നു. നവീകരിച്ച വീടിന്റെ താക്കോൽ അജിത്തിന് മന്ത്രി കൈമാറി. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ …

അജിത്തിന് സ്നേഹക്കൂടൊരുക്കി… Read More »

മലക്കപ്പാറ മുക്കുംമ്പുഴയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻ്റിൽ

മലക്കപ്പാറ മുക്കുംമ്പുഴയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻ്റിൽ… മലക്കപ്പാറ : മലക്കപ്പാറ മുക്കുമ്പുഴ കാടർ ഉന്നതിയിൽ വച്ച് 01.03.2025 തിയ്യതി 20.30 മണിക്ക് കാടർ ഉന്നതിയിൽ സുബ്രഹ്മണ്യൻ 52 വയസ്സ് എന്നയാളെ മാരകായുധമായ വീശുവാൾ ഉപയോഗിച്ച് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ വസന്തൻ 28 വയസ്സ്, കാടർ ഉന്നതി, മുക്കുംമ്പുഴ എന്നയാളെയാണ് മലക്കപ്പാറ പോലീസ് പിടികൂടിയത്…. മുക്കുംമ്പുഴ കാടർ ഉന്നതിയിൽ വെച്ച് വസന്തനും കാടർ ഉന്നതിയിലെ അജിത്ത് എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യന്റെ …

മലക്കപ്പാറ മുക്കുംമ്പുഴയിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻ്റിൽ Read More »

കത്തോലിക്ക കോൺഗ്രസ്സ് കർഷക പ്രതിഷേധ കൂട്ടായ്മ നടത്തി

പുത്തൻചിറ :ഉപ്പ് വെള്ളം കയറി നെൽ കൃഷി നശിച്ച പുത്തൻചിറയിലെ കൃഷിക്കാരെ സംരക്ഷിക്കുക, ഉപ്പ് വെള്ളം കയറാത്ത രീതിയിൽ സ്ഥിരം ബണ്ട് സംവ്വിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കത്തോലിക്ക കോൺഗ്രസിൻ്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്ത്വത്തിൽ പുത്തൻചിറ ആശുപത്രി പാടത്ത് പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു. പുത്തൻചിറ ഫൊറോന വികാരി റവ. ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഉൽഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിണ്ടൻ്റ് ജിജൊ അരിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കൂട്ടായ്മ കൺവിനർ ഡേവിസ് പയ്യപ്പിള്ളി സ്വാഗതം …

കത്തോലിക്ക കോൺഗ്രസ്സ് കർഷക പ്രതിഷേധ കൂട്ടായ്മ നടത്തി Read More »

മദ്യലഹരിയിൽ സെക്യൂരിറ്റിക്കാരനെതിരെ അതിക്രമം , സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്…

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തുണിക്കടയിലെ സെക്യൂരിറ്റി ജോലി ചെയ്യുന്ന എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീശനെ ( 54വയസ്സ്) സ്റ്റേഷൻ റൗഡിയായ എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് ( 45 വയസ്സ് ) മദ്യ ലഹരിയിൽ കമ്പി വടി ഉപയോഗിച്ച് ഗുരുതരമായി ആക്രമിച്ച കാര്യത്തിന് ജോബിനെ കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു. ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനെ തുടർന്നാണ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്. ജോബ് …

മദ്യലഹരിയിൽ സെക്യൂരിറ്റിക്കാരനെതിരെ അതിക്രമം , സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്… Read More »

error: Content is protected !!