ചായം പദ്ധതിയുടേയും എ.സി. പദ്ധതിയുടേയും ഉദ്ഘാടനവും അങ്കണവാടി കുട്ടികൾക്ക് ആദരവും സംഘടിപ്പിച്ചു
തളിക്കുളം ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പായം പദ്ധതിയുടേയും, അങ്കണവാടികൾക്ക് എ.സി. സ്ഥാപിക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അങ്കണവാടി കുട്ടികൾക്ക് ആദരവും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അധ്യക്ഷത വഹിച്ചു. അഞ്ച് അങ്കണവാടികളിലെ ചായം പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയും, ഏഴ് അങ്കണവാടികളിൽ എ.സി. വയ്ക്കുന്നതിന് മൂന്നര ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. അങ്കണവാടി ചുമരുകളിൽ ആകർഷകമായ ചിത്രങ്ങളും കുട്ടികൾക്കായുള്ള ഫർണിച്ചറുകളും കുട്ടികൾക്ക് അപകടം …