പരിസ്ഥിതി ദിനം ആഘോഷമാക്കി കൊടകര പഞ്ചായത്ത്
കൊടകര ഗ്രാമപഞ്ചായത്തിൽ ഫ്ലാഷ്മോബും റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന റാലിയിൽ പഞ്ചായത്തംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ഒത്തുചേർന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ ചെറുവത്തൂർ ചിറ പരിസരം വരെയാണ് റാലി സംഘടിപ്പിച്ചത്. കൂടാതെ പരിപാടിയുടെ ഭാഗമായി ഹകർമസേനാംഗങ്ങൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി …