കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ കുറ്റക്കാരനെന്നു കണ്ടെത്തി
കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ മകൻ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ആയ വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ഏപിൽ 10 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അനീഷ് മാതാപിതാക്കളായ വെള്ളിക്കുളങ്ങര കോടാലി ഇഞ്ചകുണ്ട ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ (65 വയസ്സ്) ചന്ദ്രിക സുബ്രൻ,(62 വയസ്സ്) എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 …