റോഡിനോട് ചേർന്നുള്ള പൊതുകിണർ അപകടത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതിയിൽ പരിഹാരമായി
കഴിഞ്ഞ ദിവസം പൊതുമരാമത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിൽ കിണർ ഭിത്തിയിൽ റിഫ്ളക്ടറുകളും സൂചന ബോർഡും സ്ഥാപിച്ചു. മാള: റോഡിനോട് ചേർന്നുള്ള പൊതുകിണർ അപകടത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതിയിൽ പരിഹാരമായി. പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിൽ കിണർ ഭിത്തിയിൽ റിഫ്ളക്ടറുകളും സൂചന ബോർഡും സ്ഥാപിച്ചു.മാള വലിയപറമ്പ് റോഡിൽ കോട്ടമുറി ബസ്സ് സ്റ്റോപ്പിന് എതിർവശത്തുള്ളതും വളവിന് മുമ്പായി പൊതുമരാമത്ത് റോഡിനോടു ചേർന്നു …