Channel 17

live

channel17 live

editor1

നവീകരിച്ച പൊരുന്നുചിറ നാടിന് സമർപ്പിച്ചു

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20 പൊരുന്നുകുന്നിലെ പൊരുന്നുചിറ 42 വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു നവീകരിച്ചു നാടിന് സമർപ്പിച്ചു.3422500 /- രൂപ ചെലവിൽആണ് നവീകരണം. ആളൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും, വാർഡ് മെമ്പറുമായ രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ നവീകരിച്ച ചിറയുടെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി കെ ഡേവിസ് മുഖ്യാതിഥി ആയി. ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു,ദിപിൻ പാപ്പച്ചൻ, ഷൈനി …

നവീകരിച്ച പൊരുന്നുചിറ നാടിന് സമർപ്പിച്ചു Read More »

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

DYFI യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ഉത്സവം സമാപിച്ചതോടെ പരിസര പ്രദേശത്തുള്ള പ്ലാസ്റ്റിക്,പേപ്പർ, ചെരുപ്പുകൾ മുതലായവ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയിലെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഐ വി സജിത്ത് എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ സെക്രട്ടറി അഖിൽ ലക്ഷ്മണൻ, ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ,ബ്ലോക്ക്‌ …

DYFI യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി Read More »

ബഹദൂർ സ്മൃതി സൗജന്യ വൃക്ക രോക നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

വിഖ്യാതനായ ചലച്ചിത്രനടനും, കൊടുങ്ങല്ലൂരിൻ്റെ എക്കാലത്തെയും അഭിമാനവുമായ ബഹദൂർ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ തികയുന്നു. 2000 മേയ് 22 നാണ് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നത്. കാലമിത്രകഴിഞ്ഞിട്ടും മലയാളികളുടെ ഓർമ്മകളിൽനിന്നും മാഞ്ഞുപോകാത്ത അനശ്വരപ്രതിഭ. ചിരി കൊണ്ടും, കണ്ണുനീരിൻ്റെ നനവ്കൊണ്ടും 500ൽ അധികം കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടം മുഴുവൻ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി മലയാളസിനിമയിൽ നിറഞ്ഞുനിന്ന അതുല്യ കലാകാരൻ. സമാനതകളില്ലാത്ത അഭിനയചാതുരികൊണ്ടും, ശരീരഭാഷകൊണ്ടും, സ്വതസിദ്ധമായ സംഭാഷണശൈലികൊണ്ടും അദ്ദേഹത്തിന് പകരംവെയ്ക്കാൻ അന്നും ഇന്നും മറ്റൊരാളില്ല. വലിയ കലാകാരനായിരിക്കുമ്പോഴും എളിയ മനുഷ്യനും, ഹൃദയാലുവുമായിരുന്നു കുഞ്ഞാലുവെന്ന …

ബഹദൂർ സ്മൃതി സൗജന്യ വൃക്ക രോക നിർണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേള : മന്ത്രി കെ രാജൻ

എൻ്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള …

കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേള : മന്ത്രി കെ രാജൻ Read More »

എന്റെ കേരളം – നാടുണർത്തി വിളംബര ഘോഷയാത്ര

തൃശൂർ നഗരത്തെ ആവേശത്തിമിർപ്പിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം നടന്ന ഘോഷയാത്രയിൽ 15,000 ത്തോളം പേർ പങ്കെടുത്തു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു. വൈകീട്ട് നാലരയോടെ നായ്ക്കനാലിൽ നിന്നാരംഭിച്ച ഘോഷയാത്ര തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ ആണ് …

എന്റെ കേരളം – നാടുണർത്തി വിളംബര ഘോഷയാത്ര Read More »

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : നന്തിക്കര സ്വദേശികളായ തേവർമഠത്തിൽ വീട്ടിൽ ഗോപകുമാർ 34 വയസ്, കിഴുത്താണി വീട്ടിൽ അബിജിത്ത് 26 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. ഇന്ന് 17-05-2025 തിയ്യതി പുലർച്ചെ 01.00 മണിക്ക് ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യം ക്ഷേത്രത്തിലെ കോമ്പൗണ്ടിനകത്ത് കിഴക്കേനടയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ പ്രതികൾ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്യുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഇരിങ്ങാലക്കുട പോലീസ് …

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക് Read More »

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി

കൈപ്പമംഗലം കൂരിക്കുഴി നിവാസികളായ ഗണപതി എന്നു വിളിക്കുന്ന വിജീഷ് (38 വയസ്സ്), കണ്ണൻ എന്നു വിളിക്കുന്ന ജിത്ത് ( 43 വയസ്സ്) എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡിഷണൽ ജില്ലാ കോടതി ജഡ്ജി വിനോദ്കുമാർ. എൻ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 2007 മാർച്ച്‌ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ ഷൈൻ എന്നയാളാണ് കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതി വിജീഷും കൂട്ടുകാരും കൂരിക്കുഴിയിലും പ്രാന്ത പ്രദേശങ്ങളിലും …

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി Read More »

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ

കൊടുങ്ങല്ലൂർ : റോബിൻ സക്കറിയ 40 വയസ്, കൊച്ചുമുണ്ടക്കത്തിൽ വീട്, കാരക്കൽ, പെരിങ്ങര, പത്തനംതിട്ട എന്നയാളെ സൗദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000/- രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ മൈക്കിൾ ആബേൾ റോയ് 23 വയസ് എന്നയാൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് വഴിയാണ് റോബിൽ സക്കറിയയെ പരിചയപ്പെടുന്നത്. തുടർന്ന് സൗദി അറേബ്യയിൽ COSL എന്ന കമ്പനിയിൽ …

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ Read More »

സംഘടിത കുറ്റകൃത്യം, കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും 2 കൂട്ടാളികളും റിമാന്റിൽ

അന്തിക്കാട് : പെരിങ്ങോട്ടുക്കര കാനാടി ദേവസ്ഥാനം ക്ഷേത്രപരിസരത്ത് ക്രമസമാധാനം പരിപാലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പോലീസിന്റെ നിയമാനുസരണമുള്ള ആഞ്ജയെ ധിക്കരിച്ച് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അന്തിക്കാട്, പെരിങ്ങോട്ടുകര, കരേപ്പറമ്പിൽ വീട്ടിൽ സ്മിത്ത് 46വയസ്സ്, അന്തിക്കാട്, പെരിങ്ങോട്ടുകര നെല്ലിപ്പറമ്പിൽ വീട്ടിൽ നിതിൻ 35 വയസ്സ്, താന്ന്യം, പെരിങ്ങോട്ടുകര നടുവിൽത്തറ വീട്ടിൽ പ്രരിഷ് 37 വയസ്സ് എന്നീ 3 പേർ ചേർന്ന് നേരിട്ടും ഫോണിലൂടെയും ഗൂഡാലോചന നടത്തിയതിന് ശേഷം കളംപാട്ട് ഉത്സവം നടക്കുന്ന പെരിങ്ങോട്ടുകര ദേവസ്ഥാനം അമ്പലത്തിൽ നിരവധി …

സംഘടിത കുറ്റകൃത്യം, കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും 2 കൂട്ടാളികളും റിമാന്റിൽ Read More »

മനോരമയുടെ ആദരം

സീനിയർ സർക്കുലേഷൻ മാനേജർ (പബ്ലിക്കേഷൻസ്) കോട്ടയം ശ്രീ.നിധിൻ സുരേഷ്, സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ (തൃശൂർ) ശ്രീ. മസൂദ് റഷീദ് ഒപ്പം. മലയാള മനോരമ സർക്കുലേഷൻ പ്രവർത്തനങ്ങളിൽ നൽകിയ പിന്തുണയ്ക്ക് മലയാള മനോരമ ചാലക്കുടി ലേഖകൻ ശ്രീ ലാലുമോൻ ചാലക്കുടിക്ക് മനോരമയുടെ ആദരം. മലയാള മനോരമ ചീഫ് ജനറൽ മാനേജർ (സർക്കുലേഷൻ) ശ്രീ. സിനു മാത്യൂസ് സർ പുരസ്കാരം സമ്മാനിക്കുന്നു. https://www.youtube.com/@channel17.online

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ പഞ്ചായത്തായി മാറ്റും. അതിന്റെ ആദ്യ പടിയായി ബാലാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കളി ഉപകരണങ്ങള്‍ സ്ഥാപിച്ച ബാലസൗഹൃദ ഇടം എന്ന പദ്ധതിയും, 15 അങ്കണവാടികളിലെ ചുമര്‍ചിത്രവും ഇ.ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീം അടിസ്ഥാനപ്പെടുത്തി ശിശു സൗഹൃദ പെയ്ന്റിംഗ്, കളി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മ്യൂസിക് സിസ്റ്റം നല്‍കല്‍, പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കിറ്റ്, സ്‌പോര്‍ട്‌സ് കിറ്റ് വിതരണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ …

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് Read More »

ജില്ലയിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

നവീകരണം പൂര്‍ത്തിയാക്കിയ ചിറ്റണ്ട – തലശ്ശേരി, പുത്തരിത്തറ – കൊണ്ടാഴി, അത്താണി – പുതുരുത്തി, കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം, കനക മല – ചാത്തന്‍ മാസ്റ്റര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അഴിമതി രഹിതവും സമയബന്ധിതവുമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ ഗതാഗതസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലാക്കുയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 14 ജില്ലകളിലായി 50 റോഡുകളും തിരുവനന്തപുരം ജില്ലയിലെ 12 സ്മാര്‍ട്ട് റോഡുകളുമാണ് ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്. പശ്ചാത്തല …

ജില്ലയിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു Read More »

എന്റെ കേരളം; ആഘോഷരാവുകളുടെ വിളിയറിയിച്ച് ഫ്ലാഷ് മോബ്

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ ഫ്ലാഗ് ഓഫ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് നിർവ്വഹിച്ചു. ജില്ലയിലെ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ഫ്ലാഷ് മോബിൽ എഡിഎം ടി. മുരളി മുഖ്യാതിഥിയായി. കളക്ട്രേറ്റ് …

എന്റെ കേരളം; ആഘോഷരാവുകളുടെ വിളിയറിയിച്ച് ഫ്ലാഷ് മോബ് Read More »

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് 2 പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം ചെയ്തു കൊണ്ടു …

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിൽ Read More »

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശിനി കരോളിൽ വീട്ടിൽ ലത 49 വയസ് എന്നവരും, ഇവരുടെ അയൽവാസിയായ ശ്രീലക്ഷ്മിയും പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താൽ 11.05.2025 തിയ്യതി വൈകീട്ട് 04.45 മണിക്ക് ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ ഹാളിൽ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ലതയുടെ നേർക്ക് ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിന് ലതയുടെ പരാതിയിൽ കയ്പ്മംഹലം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ നിരവധി ക്രമിനൽ …

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

ചാലക്കുടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി

ലഹരിക്കും, വർഗീയതയ്ക്കും, സാമൂഹ്യജീർണ്ണതക്കും എതിരെ മെയ് 15,16, 17 തീയതികളിൽ നടത്തുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ചാലക്കുടി ഏരിയ ജാഥ അരൂർമുഴിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി മേഖല പ്രസിഡണ്ട് നടാഷ വിജയൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സൗമിനി മണിലാൽ സ്വാഗതവും, ജാഥാ ക്യാപ്റ്റൻ സി.ജി. സിനി നന്ദിയും പറഞ്ഞു. ജാഥ വൈസ് ക്യാപ്റ്റൻ സാവിത്രി വിജയൻ, ജാഥാ മാനേജർ എം.എസ്. സുനിത, അതിരപ്പിള്ളി മേഖലാ …

ചാലക്കുടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി Read More »

ജോലിക്കൊപ്പം ഫിറ്റ്‌നസും ഉറപ്പാക്കി ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍; മൂന്നാം വാരത്തിലും ഹിറ്റ്

ജീവിതശൈലിയില്‍ വ്യായാമത്തിനു പ്രാധാന്യം നല്‍കി ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘ഗെറ്റ് സെറ്റ് തൃശൂര്‍’ പദ്ധതിക്ക് കീഴില്‍ ആരംഭിച്ച പുതിയ ഉദ്യമമാണ് ‘ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍.” മെയ് ആദ്യവാരത്തില്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പരിപാടിയുടെ ഔദ്യോഗിക ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും നടത്തി. എല്ലാ ചൊവ്വാഴ്ചയും ഓഫീസ് പ്രവര്‍ത്തന സമയത്തിന് ശേഷം അനക്‌സ് ഹാളില്‍ നടക്കുന്ന …

ജോലിക്കൊപ്പം ഫിറ്റ്‌നസും ഉറപ്പാക്കി ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍; മൂന്നാം വാരത്തിലും ഹിറ്റ് Read More »

പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന കേസിലെ പ്രതി റിമാന്റിലേക്ക്

വാടാനപ്പള്ളി : ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ പ്രൈവറ്റ് ബസിലെ കണ്ട്കടറായ തൃപ്രയാർ സ്വദേശി ഏങ്ങൂർ വീട്ടിൽ ബൈജു 57 വയസ്സ് എന്നയാളെ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 15-05-20205 തിയ്യതി രാവിലെ 07.15 മണിക്ക് ബസിൽ വെച്ച് അസഭ്യം പറയുകയും ബസിൽ നിന്നിങ്ങി ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്ത് ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയും ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ …

പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന കേസിലെ പ്രതി റിമാന്റിലേക്ക് Read More »

കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിൽ യുവാവിനെ 75 വർഷം കഠിന തടവിനും 4,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

ചേർപ്പ് : അതിജീവിതയെ എൽകെജി പഠിക്കുന്ന സമയം മുതൽ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചും അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം അതിജീവിത യുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിന് 2024 വർഷത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ചൊവ്വൂർ സ്വദേശി, തണ്ടക്കാരൻ വീട്ടിൽ, ശ്രീരാഗ് 25 വയസ്സ് എന്നയാളെയാണ് പോക്സോ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ …

കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിൽ യുവാവിനെ 75 വർഷം കഠിന തടവിനും 4,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

error: Content is protected !!