Channel 17

live

channel17 live

editor1

കൽവർട്ട് നിർമ്മാണം പൂർത്തിയായി

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തിരുവോണം ലിങ്ക് റോഡിൽ നിർമ്മിച്ച കൽവർട്ട് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തിരുവോണം ലിങ്ക് റോഡിൽ നിർമ്മിച്ച കൽവർട്ട് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ധന്യ …

കൽവർട്ട് നിർമ്മാണം പൂർത്തിയായി Read More »

വേലൂപ്പാടം കോളനിയിൽ ഒരു കോടിയുടെ വികസന പ്രവർത്തികൾ

കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. 113 വീടുകളുള്ള വേലൂപ്പാടം കോളനിയിൽ 42 വീടുകളുടെ അറ്റകുറ്റപ്പണികൾ, മൂന്ന് റോഡുകളുടെ നിർമ്മാണം, കിണർ നവീകരണം തുടങ്ങിയ വിവിധ പ്രവർത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനിയുടെ സമഗ്ര വികസനമാണ് നവീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ‘കെൽ’ ആണ് വികസന പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ച പ്രവർത്തികൾ ദ്രുതഗതിയിൽ …

വേലൂപ്പാടം കോളനിയിൽ ഒരു കോടിയുടെ വികസന പ്രവർത്തികൾ Read More »

കൃഷിയിൽ മാതൃകയായി മറ്റത്തൂർ

ഓണക്കാലത്ത് ഒരു കോടി രൂപയുടെ വിറ്റു വരവാണ് വിഎഫ്പിസികെയുടെ നേതൃത്വത്തിലുള്ള 2 വിപണന കേന്ദ്രങ്ങളിലൂടെ ലഭിച്ചത്. ഓണക്കാലത്ത് ഒരു കോടിയുടെ വിറ്റു വരവ് ഒറ്റ ദിനം വിറ്റഴിച്ചത് 25 ടൺ നേന്ത്രക്കായ കൃഷി പോർട്ടലായ എയിംസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകരുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്ത്. 8477 കർഷകരാണ് ഇതുവരെ എയിംസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 55,000 ത്തോളം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിൽ പതിനായിരത്തോളം കർഷക കുടുംബങ്ങളാണുള്ളത്. മികച്ച കർഷകരും കൃഷിഭൂമിയുമുള്ള മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ഇന്നും കൃഷിയെ …

കൃഷിയിൽ മാതൃകയായി മറ്റത്തൂർ Read More »

നടവരമ്പിൽ സ്കൂൾ ബസിന് തീപിടിച്ചു

നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. ഇരിങ്ങാലക്കുട: നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീയണക്കാൻ ശ്രമിച്ചുവെങ്കിലും പൂർണ്ണമായി തീ അണക്കാൻ സാധിക്കാത്തതിനാൽ ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് …

നടവരമ്പിൽ സ്കൂൾ ബസിന് തീപിടിച്ചു Read More »

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഇഷാക്കിനെ താലൂക്ക് ആശുപത്രിയിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി മുഹമ്മദ് അനസിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസിന്റെ നേത്യത്വത്തിൽ ഒരു വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികൾ കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇരുനിരുന്ന ഇഷാക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. എന്നാൽ പ്രകോപനം സൃഷ്ടിച്ച് ഇരുപതോളം വരുന്ന …

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു Read More »

ഫൈബ്രോ സ്കാനിങ്ങും മെഡിക്കൽ ചെക്കപ്പും ചാലക്കുടി റോട്ടറി ക്ലബ്ബിൽ വച്ച് നടന്നു

ചാലക്കുടി റോട്ടറി ക്ലബ് പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷതയിൽ ശ്രീമതി ആലീസ് ഷിബു ചാലക്കുടി നഗരസഭ ഉപാധ്യക്ഷ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ അപ്പോളോ അഡലസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി റോട്ടറി ക്ലബ്ബ് മെമ്പേഴ്സിനും ഫാമിലിക്കും ആയിട്ട് സംഘടിപ്പിച്ച ഫൈബ്രോ സ്കാനിങ്ങും മെഡിക്കൽ ചെക്കപ്പും ചാലക്കുടി റോട്ടറി ക്ലബ്ബിൽ വച്ച് നടന്നു. ചാലക്കുടി റോട്ടറി ക്ലബ് പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷതയിൽ ശ്രീമതി ആലീസ് ഷിബു ചാലക്കുടി നഗരസഭ ഉപാധ്യക്ഷ ഉദ്ഘാടനം ചെയ്തു, രമേഷ് കുമാർ …

ഫൈബ്രോ സ്കാനിങ്ങും മെഡിക്കൽ ചെക്കപ്പും ചാലക്കുടി റോട്ടറി ക്ലബ്ബിൽ വച്ച് നടന്നു Read More »

കാടിന്റെ മക്കൾക്ക് മികച്ച ലേണേഴ്സ് വിജയം

മോട്ടോർ വാഹന വകുപ്പിന്റെ അതിരപ്പിള്ളി മേഖലയിലെ ഗോത്ര നിവാസികളെ, ഡ്രൈവിംഗ് പാഠങ്ങൾ പഠിപ്പിച്ച് ലൈസൻസ് നൽകാനുള്ള പദ്ധതിയായ, നവ സരണി പദ്ധതിയുടെ, ലേണേഴ്സ് പരീക്ഷ ഇന്നലെ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വെച്ച് നടന്നു. മോട്ടോർ വാഹന വകുപ്പിന്റെ അതിരപ്പിള്ളി മേഖലയിലെ ഗോത്ര നിവാസികളെ, ഡ്രൈവിംഗ് പാഠങ്ങൾ പഠിപ്പിച്ച് ലൈസൻസ് നൽകാനുള്ള പദ്ധതിയായ, നവ സരണി പദ്ധതിയുടെ, ലേണേഴ്സ് പരീക്ഷ ഇന്നലെ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വെച്ച് നടന്നു. മഴയുണ്ടാക്കിയ പ്രതികൂല കാലാവസ്ഥയെ മറികടന്നെത്തിയ 37 അപേക്ഷകരിൽ, 35 …

കാടിന്റെ മക്കൾക്ക് മികച്ച ലേണേഴ്സ് വിജയം Read More »

ആയുഷ്മാൻ ഭവ: ക്യാമ്പയിന് ജില്ലയിൽതുടക്കമായി

ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ലോകസഭാ എം.പി ടി.എൻ പ്രതാപൻ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ലോകസഭാ എം.പി ടി.എൻ പ്രതാപൻ …

ആയുഷ്മാൻ ഭവ: ക്യാമ്പയിന് ജില്ലയിൽതുടക്കമായി Read More »

അരിമ്പൂരിൽ കുടുംബശ്രീക്ക്‌ പുതിയ ഓഫീസായി

പഞ്ചായത്തിനൊപ്പം ചേർന്ന് കുടുംബശ്രീ പ്രവർത്തിക്കണമെന്നും അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ബി മായ പുതിയ കുടുബശ്രീ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നം യാഥാർഥ്യമായി. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ച് 25 വർഷം പിന്നിടുന്ന വേളയിൽ ഗ്രാമപഞ്ചായത്തിന് അടുത്തായി മഹാത്മാ ഗ്രന്ഥശാലയുടെയും കുടുംബശ്രീ ജനകീയ ഹോട്ടലിന്റെയും സമീപത്തായാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് പുതിയ ഓഫീസ് തുറന്നത്. ഇതുവരെ പഞ്ചായത്ത് ഓഫീസിനുള്ളിൽ …

അരിമ്പൂരിൽ കുടുംബശ്രീക്ക്‌ പുതിയ ഓഫീസായി Read More »

ഗുരുവായൂര്‍ നഗരസഭ- ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – മാരത്തോണ്‍ സംഘടിപ്പിച്ചു

നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച സ്വച്ഛതാ സ്ക്വയറില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ, ശുചിത്വ സന്ദേശം വിളംബരം ചെയ്ത് ജനകീയ മാരത്തോണ്‍ സംഘടിപ്പിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച സ്വച്ഛതാ സ്ക്വയറില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ നഗരസഭാ ചെയര്‍മാന്‍ …

ഗുരുവായൂര്‍ നഗരസഭ- ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – മാരത്തോണ്‍ സംഘടിപ്പിച്ചു Read More »

കുഷ്ഠരോഗ നിർമാർജനം: ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ

ബാലമിത്ര ക്യാമ്പയിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണപിന്തുണ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പങ്കുവെച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി, ഡിപിഎം ഡോ. സജീവ് കുമാർ പി, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ലെപ്രസി ഓഫിസർ ഡോ. കാവ്യ കരുണാകരൻ വിഷയം അവതരിപ്പിച്ചു. 18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 …

കുഷ്ഠരോഗ നിർമാർജനം: ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ Read More »

ജലസമൃദ്ധമാകാൻ കിടായിച്ചിറ

മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിൽ കിടായിച്ചിറ ജലസംഭരണിയാകുന്നു. മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. എ സി മൊയ്തീന്‍ എം എൽ എ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് ചിറ നവീകരണ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭ്യമായത്. വേലൂരിലെ സമീപ പാടശേഖരങ്ങളിലെ ജലസേചനത്തിനും പ്രദേശത്തെ കുടിവെള്ളപദ്ധതികള്‍ക്കും ഭൂഗര്‍ഭജലസംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും ശാസ്ത്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് നവീകരണം. പദ്ധതിയുടെ ഭാഗമായി …

ജലസമൃദ്ധമാകാൻ കിടായിച്ചിറ Read More »

തെരുവ് നായകളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി

പുറനാട്ടുകര മൃഗാശുപത്രിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ നിർവഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് നായകളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പും പേവിഷബാധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പുറനാട്ടുകര മൃഗാശുപത്രിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ നിർവഹിച്ചു. പുറനാട്ടുകരാ ഡിസ്‌പെൻസറി വെറ്ററിനറി സർജൻ രഞ്ജിനി പ്രദീപ്‌ ക്ലാസ് നയിച്ചു. സെപ്റ്റംബർ 14, 15 തീയതികളിലാണ് പഞ്ചായത്തിനു കീഴിലുള്ള തെരുവ് …

തെരുവ് നായകളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി Read More »

ദേശീയപാത നിർമ്മാണം; സർവീസ് റോഡ് പ്രവർത്തികൾ ഉടൻ പൂർത്തിയാവും

ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ ചാലക്കുടിയിലെ പോട്ട സുന്ദരികവല മുതൽ ആശ്രമം ജങ്ഷൻ വരെയുള്ള സർവ്വീസ് റോഡുകൾ ഉടൻ വീതികൂട്ടും. ഇതിന്റെ …

ദേശീയപാത നിർമ്മാണം; സർവീസ് റോഡ് പ്രവർത്തികൾ ഉടൻ പൂർത്തിയാവും Read More »

ആറ്റൂർ ജി.യു.പി. സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

ആറ്റൂർ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം മന്ത്രിയുടെ പ്രതിനിധി കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.56 കോടി രൂപ ചിലവഴിച്ച് ആറ്റൂർ ഗവ.യു.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. ആറ്റൂർ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം മന്ത്രിയുടെ പ്രതിനിധി കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അധ്യക്ഷത …

ആറ്റൂർ ജി.യു.പി. സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു Read More »

കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ സഹകരണ യൂണിയൻ

സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ ധർണ നടത്താൻ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തീരുമാനിച്ചു. സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം കെ …

കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ സഹകരണ യൂണിയൻ Read More »

വടക്കാഞ്ചേരിയിൽ ഇനി ഫലസമൃദ്ധി

പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പെരിങ്ങണ്ടൂർ വായനശാലയിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു. എം.ആർ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. ഫലസമൃദ്ധിയും ഹരിതവൽക്കരണവും ഉറപ്പാക്കി പ്രകൃതിയെ പച്ചപ്പണിയിക്കാൻ കരുത്തുറ്റ പ്രവർത്തനങ്ങളുമായി വടക്കാഞ്ചേരി നഗരസഭ. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നാടെങ്ങും ഫലസമൃദ്ധിക്കായി ഒരുങ്ങുന്നു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനായി തൊടിയിലെ ഫലവൃക്ഷങ്ങളായ മാവുകളും പ്ലാവുകളും വീണ്ടും പുരയിടങ്ങളിലേക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. നഗരസഭയിൽ 5000 മാവുകളും, പ്ലാവുകളും വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കാർഷിക സർവകലാശാലയിൽ നിന്ന് …

വടക്കാഞ്ചേരിയിൽ ഇനി ഫലസമൃദ്ധി Read More »

ജൽ ജീവൻ മിഷൻ പദ്ധതി യുടെ ഭാഗമായി തിരുമുക്കുളം സൊസൈറ്റി പരിസരത്തു നിന്നും പണികൾ ആരംഭിച്ചു

കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി യുടെ ഭാഗമായി തിരുമുക്കുളം സൊസൈറ്റി പരിസരത്തു നിന്നും പണികൾ ആരംഭിച്ചു.കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ്‌ മെമ്പർ നന്ദിത വിനോദ്, മറ്റു മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, സണ്ണി കൂട്ടാല, ബിജു, പ്രിയ ലിയോ എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17in

കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി

വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു. കിഴങ്ങ് വർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി. വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു .21-22 ലെ അവാർഡ് ലഭിച്ച രണ്ട് മലയാളികളിൽ ഒരാളാണ് വിനോദ്. കോഴിക്കോട് …

കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി Read More »

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ വെല്ലു വിളിക്കുന്നു ബി ജെ പി

കൊടുങ്ങല്ലൂർ നഗരസഭയുടെ ഭരണപരാജയവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കുന്ന കൗൺസിലർമാരേയും ജനങ്ങളേയും പച്ചക്കളം പ്രചരിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ വെല്ലുവിളിക്കുകയാണെന്ന് BJP പറഞ്ഞുകൊടുങ്ങല്ലൂർ മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്ക പ്രധാനമന്ത്രി ആവാസ് യോജനയിൽ വീടിന് അപേക്ഷ നൽകിയവർ ഇവരെയെല്ലാം വഴിയാധാരമാക്കി പല കാര്യങ്ങളിലും എടുക്കുന്ന നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ ഉദ്ഘാടന മാമാങ്കം മാത്രമാണ് നഗരസഭയിൽ നടക്കുന്നത് ആ വാസ് യോജനക്ക് കേന്ദ്രവിഹിതം ലഭ്യമായിട്ടും മറ്റ് ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ എടുക്കാതെ പാവപ്പെട്ട ജനങ്ങളെ കിടപ്പാടം പോലുമില്ലാതെ …

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ വെല്ലു വിളിക്കുന്നു ബി ജെ പി Read More »

error: Content is protected !!