വർണ്ണാഭമായി ‘നിറക്കൂട്ട്
ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ഓണക്കോടി വിതരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു അണു കുടുംബങ്ങളുടെ കാലത്ത് ഒറ്റപ്പെടലിന്റെ നടുവിൽ പുതു തലമുറ കമ്പ്യൂട്ടറുകളിൽ ആഘോഷിക്കേണ്ടതല്ല ഓണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. രാമവർമ്മപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ഓണാഘോഷം – നിറക്കൂട്ടിന്റെ ഭാഗമായി നടന്ന ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാബലി മഹത്തായ ഒരു സംസ്കാരത്തിൻ്റേ പ്രതീകമാണ്. മഹാബലി ഉയർത്തിപ്പിടിച്ച കള്ളവും ചതിയും ഇല്ലാത്ത പരസ്പര വിദ്വേഷങ്ങൾ ഇല്ലാത്ത …