Channel 17

live

channel17 live

editor1

പ്രതിഷേധപ്രകടനവും യോഗവും നടത്തി

കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്ജിക്കെതിരെ കള്ളക്കേസ് ചുമത്തിയ പോലിസ് കിരാതനടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ കെ കൃപേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,ഭാരവാഹികളായ …

പ്രതിഷേധപ്രകടനവും യോഗവും നടത്തി Read More »

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു

ഒന്നാം പ്രതി മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26), രണ്ടാം പ്രതി പുല്ലൂർ വില്ലേജ് തുറവൻകാട് വേലത്തിക്കുളം സ്വദേശി തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു (28), മൂന്നാം പ്രതി വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദു ചെയ്തത്. ഇരിങ്ങാലക്കുട : കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ മൂന്നു പ്രതികളുടെയും ജീവപര്യന്തം ശിക്ഷയിലെ ജാമ്യം റദ്ദു ചെയ്ത് …

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു Read More »

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് …

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ Read More »

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ (വി.സി )ക്ക് ജന്മനാടിന്റെ ആദരം 13ന് ശനിയാഴ്ച

കൊരട്ടി : പൗരോഹിത്യ സുവർണ്ണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാനെ വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരിയും ഇടവക സമൂഹവും ജൂലൈ13ന് ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നു. തുടർന്ന് ജൂബിലേറിയൻ കൃതജ്ഞതാബലി അർപ്പിക്കും. പിന്നീട് പാരീഷ് ഹാളിൽ വികാരിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന യോഗത്തിൽ പ്രമുഖ സാംസ്കാരിക, ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും. സുവിശേഷ പ്രഘോഷണം ജീവിതമാക്കിയ സന്യാസ ശ്രേഷ്ഠനാണ് റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച …

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ (വി.സി )ക്ക് ജന്മനാടിന്റെ ആദരം 13ന് ശനിയാഴ്ച Read More »

കൊരട്ടി സഹകരണ ബാങ്ക് : സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ

കൊരട്ടി : കൊരട്ടി സഹകരണ ബാങ്കിലേക്ക് മാർച്ച് 28 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മണ്ഡരിക്കുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ പഞ്ചായത്ത് കൺവെൻഷൻ മുൻ എം എൽ എ ബി ഡി ദേവസ്സി ഉത്ഘാടനം നിർവ്വഹിച്ചു. ടി വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് അശോകൻ ,ടി പ്രദീപ് കുമാർ, ഡെന്നീസ് കെ ആൻ്റണി, ജോസ് പൈനാടത്ത്, പി ടി റപ്പായി , കെ.പി. തോമാസ് .എം.ജെ ബെന്നി, അഡ്വ കെ.ആർ സുമേഷ്, സലോമ സാണ്ടർ ഷൈനി …

കൊരട്ടി സഹകരണ ബാങ്ക് : സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ Read More »

ഉപകരണങ്ങൾ വിതരണം ചെയ്തു

കുഴൂർ ഗ്രാമപഞ്ചായത്ത് 2023 -2024 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷികാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്പ്രസിഡൻ്റ് സാജൻ കൊടിയൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി അദ്ധ്യക്ഷ ബിജിവിത്സൺ, മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, നന്ദിത വിനോദ് ,സുധദേവദാസ്, റോസ്മി രാജു, l CDS സൂപ്പർവൈസർ ഡിനി വിൻസൻ്റ് തുടങ്ങിയവർ പങ്കെടുത്തു. https://www.youtube.com/@channel17.online

മാള സർക്കാർ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും രേഖ ഷാൻ്റി ജോസഫ്

മാള: നൂറ്റി പന്ത്രണ്ട് വർഷത്തിൻ്റെ പാരമ്പര്യത്തിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ മാള സർക്കാർ ആശുപത്രിയിൽ ഇതുവരെ സാധ്യമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആശുപത്രിയുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേയ്ക്ക് സമർപ്പിക്കുമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ് പറഞ്ഞു. ആശുപത്രിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിൽ 50 ലക്ഷം രൂപയുടെ ടെഡർ പൂർത്തികരിച്ചിട്ടുണ്ടെന്നും മെയിൻ്റൻസ് പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും പറഞ്ഞു. മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ ,ബ്ലോക്ക് പഞ്ചായത്ത് …

മാള സർക്കാർ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും രേഖ ഷാൻ്റി ജോസഫ് Read More »

പയറും,പരിപ്പും പഞ്ചസാരയുമില്ലാത്ത സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ സംസ്ഥാനത്തിന് അപമാനം – കേരള കോൺഗ്രസ്

സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളെ നോക്കുകുത്തികൾ ആക്കി മാറ്റിയ സർക്കാർനടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ്. പൊതുവിതരണ ശൃംഗല കാലിയായി കിടക്കുമ്പോഴും സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിത വിലവർദ്ധനവ് മൂലം ക്ലേശിക്കുന്ന ജനങ്ങൾക്ക് ഇത് ഇരുട്ടടിയായി മാറിക്കഴിഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറെ ആശ്വാസമായിരുന്ന സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിൽ സബ്സിഡി ഇനത്തിൽപ്പെട്ട അവശ്യ വസ്തുക്കൾ പോലും ലഭ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.പയറും,പരിപ്പും പഞ്ചസാരയുമില്ലാത്ത സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല.കഴിവ് കേട് മറയ്ക്കാൻ കേന്ദ്രത്തെ കുറ്റം പറഞ്ഞ് …

പയറും,പരിപ്പും പഞ്ചസാരയുമില്ലാത്ത സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ സംസ്ഥാനത്തിന് അപമാനം – കേരള കോൺഗ്രസ് Read More »

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽക്യാമ്പ് സമാപനവും ഉന്നത വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും

2024-25 അധ്യയനവർഷത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മെഡിക്കൽ ക്യാമ്പിന്റെ സമാപനവും എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വരിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന ചടങ്ങും അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനോദ് P V അധ്യക്ഷനായ ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ഉദ്ഘാടന ചെയ്തു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മാസ്റ്റർ അസീബ് അലിക്ക് പുരസ്കാരം സമർപ്പിച്ചു . മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, …

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽക്യാമ്പ് സമാപനവും ഉന്നത വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും Read More »

കാര്‍മലില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ചാലക്കുടിയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രകാശഗോപുരമായി കണക്കാക്കുന്ന കാര്‍മല്‍ വിദ്യാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാരംഭം 2024 ജൂലായ് 1-ാം തിയതി കാര്‍മല്‍ വിദ്യാലയത്തില്‍ വച്ച് നടത്തുകയുണ്ടായി. 50-ാം ജന്മദിനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ കാര്‍മല്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് നന്ദി സൂചകമായി ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 50 വര്‍ഷത്തെ സുവര്‍ണ്ണചരിത്രത്തിന്റെ തിളക്കമുള്ള ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകമായ വെള്ളരിപ്രാവിനെ …

കാര്‍മലില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം Read More »

ആദരണസമ്മേളനം

പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരണ സമ്മേളം മന്ത്രി. ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച് അവാർഡ്ജേതാക്കളായ പ്രതാപ് സിംഗ്, വൈഗ. കെ. സജീവ്, സൗപർണ്ണിക രജിതൻ എന്നിവരെ മന്ത്രി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ.ഗോപി, സുഹൃദം ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ ബാലൻ അമ്പാടത്ത്, എസ്. എൻ. ഡി. പി. സ്റ്റേറ്റ് കൗൺസിലർ പി.കെ പ്രസന്നൻ, …

ആദരണസമ്മേളനം Read More »

കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി

ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ച്ച വെക്കാനുളള അംഗുലീയക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാൻ്റെ പുറപ്പാടാണ് ഞായറാഴ്ച്ച അരങ്ങേറിയത്. ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ച്ച വെക്കാനുളള അംഗുലീയക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാൻ്റെ പുറപ്പാടാണ് ഞായറാഴ്ച്ച അരങ്ങേറിയത്. രാവിലെ ക്ഷേത്രം മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജ ചെയ്ത് മംഗളവാദ്യഗീത ഘോഷത്തോടെ ഹനുമദ് …

കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി Read More »

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂന്ന് പിടിക റോഡിൽ കെ എസ് പാർക്കിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും മൂന്ന്പിടിക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്നിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മൂർക്കനാട് സ്വദേശി കുറ്റിശ്ശേരി വീട്ടിൽ ശ്രീനിവാസൻ (46) നെയും ഓട്ടോ ഡ്രൈവർ എടതിരിഞ്ഞി സ്വദേശി മടത്തിങ്കൽ ഹരികുമാർ (23) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് Read More »

സ്ഥല പരിശോധന നടത്തി

അന്നമനട ഗ്രാമപഞ്ചായത്തിൽ പുറക്കുളം ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്ന് അന്വേഷിക്കാൻ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരെത്തി.നാട്ടുകാരായ 5 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് അപകടം സംഭവിക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർക്കും റോഡ് സേഫ്റ്റി കൗൺസിലിലും പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട് മെൻ്റ് അസി മോട്ടോർ വെഹിക്കൾ ഇൻസ് പെക്ടർമാരായ അജിത്, സജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് ജനപ്രതിനിധികളായ …

സ്ഥല പരിശോധന നടത്തി Read More »

നാലമ്പല തീർഥാടനം : നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കോ- ഓർഡിനേഷൻ കമ്മിറ്റി

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനക്കാലത്തിന് മുമ്പായി തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പേഷ്ക്കാർ റോഡ്, തെക്കേ നട റോഡ് ഉൾപ്പെടെയുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് നാലമ്പല കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്ഷേത്രങ്ങൾക്കും ഫണ്ട് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൂടൽമാണിക്യം ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. തൃപ്രയാറിൽ നിന്നും പ്രത്യേക കെ എസ് ആർ ടി സർവീസുകൾ ആരംഭിക്കണമെന്നും …

നാലമ്പല തീർഥാടനം : നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കോ- ഓർഡിനേഷൻ കമ്മിറ്റി Read More »

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു പ്രതീക്ഷാഭവനിലെ കുട്ടികൾക്കു മേശകളും കസേരകളും നല്കി

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് ക്രൈസ്ററ് നഗറിലുള്ള പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം രൂപകല്പന ചെയ്തു നിർമിച്ച മേശകളും കസേരകളും നല്കി.റോട്ടറി ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ പ്രതീക്ഷ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സിസ്ററർ സുജിതക്കു് മേശകളും കസേരകളും കൈമാറി. ക്രൈസ്ററ് കോളേജ് മാനേജർ റവ. ഫാദർ ജോയ് പീനിക്കപ്പറമ്പിൽ വെഞ്ചിരിപ്പുകർമം നടത്തി. റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ടു് ഡേവിസ് കരപ്പറമ്പിൽ, ക്ലബ്ബ് ഡയറക്ടർ പി. ടി. ജോർജ്ജ് (ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ), റോട്ടറി വൈസ് …

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു പ്രതീക്ഷാഭവനിലെ കുട്ടികൾക്കു മേശകളും കസേരകളും നല്കി Read More »

പതിനാറാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു

കാലടിശ്രി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറമത് അമ്മന്നൂർ അനുസ്മരണവും തുടർന്ന് ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ആരംഭിച്ചു. ഇരിങ്ങാലക്കുടമുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണയോഗം കാലടിശ്രി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. ഇരിങ്ങാലക്കുടമുൻസിപ്പൽ കൌൺസിലർ സ്മിത കൃഷ്ണകുമാർ ആശംസ പ്രസംഗം നടത്തി. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ …

പതിനാറാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു Read More »

ഇരിങ്ങാലക്കുട റവനൂ ജില്ല സുബ്രതോ മുഖർജി ഫുട്ബോൾ മത്സരത്തിൽ അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട – അവിട്ടത്തൂർ എൽ.ബി.എസ് എം ഹയർ സെക്കണ്ടറി സ്കൂൾ ടീം

https://www.youtube.com/@channel17.online

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം

എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയും എസ് എൻ സ്കൂളും സംയുക്തമായി ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി അധ്യാപിക ബീന ടി ഒ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.ഡോ. എസ് ആർ രാഗേഷ്,മഞ്ജുള …

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം Read More »

ഒപ്പ് ശേഖരണം നടത്തി

മാള: ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന ഐക്യ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാളയിൽ ഒപ്പുശേഖരണം നടത്തി. അനധികൃത ലോട്ടറി വിൽപ്പന അവസാനിപ്പിക്കുക കേരളം ലോട്ടറി യെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നഐക്യ ട്രേഡ് യൂണിയനുകളുടെനേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഒപ്പ് ശേഖരണം. സിഐടിയു നേതാവ് എം ജി ലോഹിദാ ക്ഷൻ അധ്യക്ഷത വഹിച്ചു.ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെലെഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി സംസ്ഥാന …

ഒപ്പ് ശേഖരണം നടത്തി Read More »

error: Content is protected !!